കൊച്ചി ഇടപ്പള്ളിയില്‍ തിരക്കേറിയ നിരത്തില്‍ അഞ്ചുവയസുകാരിക്ക് സ്കൂട്ടര്‍ ഒാടിക്കാന്‍ അവസരം നല്‍കിയ പിതാവന്റെ ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ജോയിന്റ് ആര്‍ടിഒയുടെ നടപടി.

ഇടപ്പള്ളി ഭാഗത്തുകൂടി കുടുംബാംങ്ങള്‍ക്കൊപ്പം യാത്രചെയ്യുമ്പോഴാണ് ഷിബു സ്കൂട്ടറിന്റെ ഹാന്‍ഡില്‍ അഞ്ചുവയസുകാരിയായ മകള്‍ക്ക് നിയന്ത്രിക്കാനായി കൈമാറിയത് . ഇതുവഴിപോയ മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പട്ട മോട്ടോര്‍ വാഹനവകുപ്പ് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് അത് ഷിബുവിന്റേതാണെന്ന് ഉറപ്പിച്ചു .തുടര്‍ന്ന് മട്ടാഞ്ചേരി ഒാഫിസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം ലൈസന്‍സ് റദ്ദാക്കാന്‍ ജോയിന്റ് ആര്‍ടിഒയ്ക്ക് ശുപാര്‍ശ ചെയ്തത് .