ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യുടെ മൃതദേഹം പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ ക​ണ്ടെ​ത്തി. ഡി​യോ​റി​യ ജി​ല്ല​യി​ലെ രാം​പു​ര്‍ കാ​ര്‍​ഖാ​ന പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ നേ​ഹ പ​സ്വാ​ന്‍(17)​ആ​ണ് മ​രി​ച്ച​ത്. അ​മ്മാ​വ​ന്‍ അ​ര​വി​ന്ദി​ന്‍റെ വ​സ്ത്രം ക​ഴു​കി​യ​തി​ന് അ​ദ്ദേ​ഹം നേ​ഹ​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു​വെ​ന്ന് സ​ഹോ​ദ​ര​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. മ​ര്‍​ദ​ന​ത്തി​ല്‍ നേ​ഹ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

  അമ്മയ്ക്കും പ്രിയപ്പെട്ട സുഹൃത്തിനും ജന്മദിനാശംസകള്‍, ഐ ലവ് യൂ; കാവ്യക്കൊപ്പമുള്ള ചിത്രങ്ങളുമായി മീനാക്ഷി

ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി നേ​ഹ മ​രി​ച്ചു​വെ​ന്നും മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ പു​ഴ​യി​ലേ​ക്ക് എ​റി​ഞ്ഞു​വെ​ന്നും എ​ന്നാ​ല്‍ മൃ​ത​ദേ​ഹം പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ കു​ടു​ങ്ങി കി​ട​ന്ന​താ​ണെ​ന്നും സ​ഹോ​ദ​ര​ന്‍ വി​വേ​ക് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

നേ​ഹ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.