കിളിമാനൂരില്‍ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തത് നിരന്തരമായ ലൈംഗികപീഡനത്തെതുടര്‍ന്നെന്നു റിപ്പോര്‍ട്ട്. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന കിളിമാനൂർ പനപ്പാംകുന്ന് സ്വദേശിയായ ശ്രീറാമിനെ(20) കിളിമാനൂർ പോലീസ് അറസ്ററ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്ക് വിദ്യാർത്ഥിയാണ് ശ്രീറാം. ഏപ്രിൽ 21 നാണ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചത്. കുടുംബകലഹത്തെത്തുടർന്ന് ജീവനൊടുക്കിയെന്നായിരുന്നു പോലീസിൻെറ ആദ്യ നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥിനി നിരന്തരം ലെെംഗിക പീഡനത്തിനിരയായിരുന്നതായി പറയുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!