ടോം മാത്യു
ചീട്ടുകളി പ്രേമികള്‍ക്കായി ഗ്ലാസ്‌ഗോയില്‍ അതിവിപുലമായ രീതിയില്‍ റമ്മി, ലേലം മത്സരങ്ങള്‍ ഒരുക്കി ഗ്ലാസ്ഗോ റമ്മി ബോയ്‌സ്. ഈ വരുന്ന നവംബര്‍ 17, 18, 19 തിയതികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. യുകെയില്‍ എമ്പാടുമുള്ള ചീട്ടുകളി പ്രേമികള്‍ക്കൊപ്പം ഇറ്റലി, അയര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മാറ്റുരയ്ക്കുവാന്‍ എത്തുന്നു എന്നതാണ് ഈ വര്‍ഷത്തെ എടുത്ത് പറയാവുന്ന പ്രത്യേകത. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതോടൊപ്പം തന്നെ ഒരു അവധി ആഘോഷം എന്ന രീതിയില്‍ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച 4 മണി മുതല്‍ ഞായറാഴ്ച 6 മണിവരെ താമസവും ഭക്ഷണവും ലഭിക്കുന്നതായിരിക്കും. പ്രധാന മത്സരങ്ങള്‍ ശനിയാഴ്ച 9 മണി മുതല്‍ ആരംഭിക്കുന്നതായിരിക്കും. മത്സരങ്ങളുടെ ഇടവേളകളില്‍ മറ്റ് വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സര വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളും ക്യാഷ് പ്രൈസും അതോടൊപ്പം തന്നെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതായിരിക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ തഴെ പറയുന്ന രീതിയില്‍ ആയിരിക്കും.
റമ്മി ചാമ്പ്യന്‍ – : £ 501 + ട്രോഫി + സര്‍ട്ടിഫിക്കറ്റ്.
റമ്മി ഫസ്റ്റ് റണ്ണര്‍ അപ്പ്: – £251 + ട്രോഫി+ സര്‍ട്ടിഫിക്കറ്റ്.
റമ്മി സെക്കന്റ് റണ്ണര്‍ അപ്പ്:- £ 101 + ട്രോഫി + സര്‍ട്ടിഫിക്കറ്റ്.
ലേലം ചാമ്പ്യന്‍സ് :- £ 501 + ട്രോഫി + സര്‍ട്ടിഫിക്കറ്റ്.
ലേലം റണ്ണേഴ്‌സ് അപ്പ് :- £251+ ട്രോഫി + സര്‍ട്ടിഫിക്കറ്റ്.
മത്സരാര്‍ത്ഥികള്‍ക്കായി മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്നതാണ്. മലയാളത്തനിമയുള്ള രുചികരമായ ഭക്ഷണങ്ങള്‍ പാകം ചെയ്യുന്നതില്‍ വൈദഗ്ധ്യം ആര്‍ജിച്ച പാചകക്കാരും ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്. ഈ ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാന്‍ സഹായിച്ച സ്‌പോണ്‍സേഴ്‌സിനോടുള്ള നന്ദിയും കടപ്പാടും ഗ്ലാസ്‌ഗോ റമ്മി ബോയ്‌സ് അറിയിക്കുന്നു.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ടൂര്‍ണമെന്റ് സംഘാടകരായ ഗ്ലാസ് ഗോ റമ്മി ബോയ്‌സുമായി താഴെ പറയുന്ന നമ്പറുകളില്‍ എത്രയും പെട്ടന്ന് ബന്ധപ്പെടുക.
ബിജു പടിഞ്ഞാറയില്‍:-07846879921
ടോം മാത്യു, കുമ്പിളു മൂട്ടില്‍:-07868756523.
Leave a Reply