ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുന്ന വിഷയത്തില്‍ കാമറൂണ്‍ സ്വീകരിക്കുന്ന നിലപാടുപകളില്‍ ജനങ്ങള്‍ക്കുണ്ടായ അതൃപ്തി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ജനപ്രീതി ഇടിക്കുന്നു. കോംറെസ് നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കാമറൂണിന്റെ ജനപ്രീതി ഏഴു പോയിന്റ് ഇടിഞ്ഞ് 31 ശതമാനത്തിലെത്തി. നിലവില്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനൊപ്പമാണ് കാമറൂണിന്റെ സ്‌കോര്‍. യൂറോപ്യന്‍ യൂണിയന്‍ വിടുന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കാമറൂണിന് തന്റെ വാദമുഖങ്ങള്‍ നിരത്താന്‍ കഴിയില്ലെന്നാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. ഈയാഴ്ച ബ്രസല്‍സില്‍ നടക്കുന്ന യൂണിയന്‍ സമ്മേളനത്തില്‍ യുകെയുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ കാമറൂണ്‍ പങ്കെടുക്കുന്നുണ്ട്.
ഈ മസം ആദ്യം അവതരിപ്പിച്ച കരട് വ്യവസ്ഥകളില്‍ അറുപതു ശതമാനം പേരും അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്ന് ഒരു മികച്ച കരാര്‍ ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ 21 ശതമാനം ആളുകള്‍ ഇപ്പോഴും കാമറൂണില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നെണ്ടന്ന വിവരവും സര്‍വേ നല്‍കുന്നു. യൂണിയനു പുറത്തു വന്നാലും കാലേയ് അതിര്‍ത്തി കൈകാര്യം ചെയ്യാന്‍ ബ്രിട്ടന് കഴിയുമെന്ന് 47 ശതമാനം രപേര്‍ വിശ്വസിക്കുന്നു. എന്നാല്‍ 29 പേര്‍ ഇതിനെ എതിര്‍ക്കുന്നു. നിഗല്‍ ഫരാഷ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി കാമറൂണ്‍ ബ്രസല്‍സില്‍ ചര്‍ച്ചകള്‍ ഈ ആഴ്ച നടത്താനിരിക്കെയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്. പതിനാറിനാണ് യൂറോപ്യന്‍ പാര്‍ലമെന്റ് നേതാക്കളുമായി ബ്രസല്‍സില്‍ ചര്‍ച്ച. അതിനു ശേഷം തിരിച്ചെത്തുന്ന കാമറൂണ്‍ പതിനെട്ടിന് അന്തിമ ചര്‍ച്ചകള്‍ക്കായി വീണ്ടും ബ്രസല്‍സിലെത്തും.

യൂണിയന്‍ സമ്മേളനം ഇരുപതാം തിയതി വരെ നീളുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് യുകെയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതടതക്കമുള്ള വ്യവസ്ഥകള്‍ കാമറൂണ്‍ അവതരിപ്പിക്കും. ഇത് പതിനേഴാം തിയതി ഔദ്യോഗികമായി പാര്‍ലമെന്റില്‍ വയ്ക്കും. അന്തി വ്യവസ്ഥകളാണ് ഇവയെന്നും രണ്ടു ദിവസത്തെ ചര്‍ച്ചകളില്‍ ഇവയില്‍ തീരുമാനമുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യൂറോസോണില്‍ യുകെയുടെ സാമ്പത്തിക വ്യവസ്ഥ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രം മുന്നോട്ടു വയ്ക്കുന്ന ഈ വ്യവസ്ഥകളെ ഫ്രാന്‍സ് അംഗീകരിക്കില്ലെന്നാണ് സൂചന.

യൂണിയനില്‍ നിന്ന് അകന്നു നില്‍ക്കാനും കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുമുള്ള നീക്കങ്ങളേയും ഫ്രാന്‍സ് അനുകൂലിക്കില്ല. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളും പ്രതികൂലമായി നിലപാടെടുക്കുമെന്നതിനാല്‍ രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ സമയമെടുക്കുക ഈ വിഷയത്തിയിരിക്കും.