ഗ്ലാസ്‌കോ: ചീട്ടുകളി പ്രേമികൾക്കായി രണ്ടാം പ്രാവശ്യവും അതിവിപുലമായ രീതിയില്‍ റമ്മി, ലേലം മത്സരങ്ങള്‍ ഒരുക്കി ഗ്ലാസ്ഗോ റമ്മി ബോയ്‌സ് ഒരിക്കൽ കൂടി കരുത്തു തെളിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരുപിടി ചീട്ടുകളി പ്രേമികൾ എത്തിയപ്പോൾ മത്സരവേദി ഒരു പെരുന്നാൾ മുറ്റത്തെ ജനക്കൂട്ടത്തെ ഓർമ്മിപ്പിക്കും വിധം കളിക്കാരെകൊണ്ടും അതിലേറെ കാഴ്ചക്കാരെ കൊണ്ടും ഹാൾ നിറഞ്ഞിരുന്നു. വെള്ളിയാഴ്ച മുതൽ കളിക്കാർക്ക് വേണ്ട എല്ലാ സൗകര്യവും സംഘാടകർ ഒരുക്കിയിരുന്നു. ശനിയാഴ്ച്ച രാവിലെ ഒൻപതരയോടെ ഔദ്യോഗികമായ ഉത്ഘാടനം… തുടന്ന് പതിനൊന്ന് മണിയോടുകൂടി മത്സരങ്ങൾക്ക് തുടക്കമായി.
ലേലത്തിന് എത്തിച്ചേർന്നത് ഇരുപത്തിയേഴ് ടീമുകൾ.. അതും യുകെയുടെ എല്ലാ ദിക്കുകളിൽ നിന്നും എത്തിയ കൊടി പിടിച്ച കളിക്കാർ… കളിയിൽ കേമൻമാരായ യുകെ മലയാളികൾ അങ്കത്തിന് തയ്യാറായി.. ചുക്കില്ലാത്ത കഷായമുണ്ടോ എന്ന് പോലെ യുകെയിലെ ഏതൊരു പരിപാടികളിലും സ്റ്റോക്ക് ഓൺ ട്രെന്റുകാരെ കഴിഞ്ഞിട്ടേയുള്ളു എന്നത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഗ്ലാസ്‌ഗോ റമ്മി മത്സരത്തിലും.. യുക്മ ആയാലും വടംവലി ആയാലും, ഇനി ബൈബിൾ കലോത്സവമായാലും ബാറ്റ്മിന്റൺ ആയാലും സ്റ്റോക്ക് ഓൺ ടെന്റുകാർ ഉണ്ടാവും എന്നത് ഒരു യാഥാർഥ്യം… ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്കാരംഭിച്ച മത്സരങ്ങൾ തീർന്നത് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക്…
വാശിയേറിയ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ മത്സരഫലം ആർക്ക് അനുകൂലം എന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥ…ഇരുപത് മണിക്കൂർ നീണ്ട മത്സരത്തിനൊടുവിൽ സ്റ്റോക്ക് ഓൺ ട്രെന്റ് പട വിജയതീരത്തോട് ചേർന്നു.. സ്റ്റോക്ക് ഓൺ ട്രെന്റിലെ ബാബു – മനീഷ് ടീം ലേലത്തിൽ ഒന്നാം സമ്മാനമായ £501 ന്നും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയപ്പോൾ ഗ്ലാസ്കോയിൽ നിന്നുകൊള്ള ബെറ്റ്സൺ – ജെയിംസ് കൂട്ടുകെട്ട് രണ്ടാം സ്ഥാനം നേടി. അതോടൊപ്പം നടന്ന റമ്മിയിൽ 50 തിൽ പരം എൻട്രികൾ മത്സരത്തിനായി ഉണ്ടായിരുന്നു. കളിയിൽ ഞങ്ങളാണ് കേമൻമ്മാർ എന്ന് തെളിയിച്ചുകൊണ്ട് സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും തന്നെയുള്ള സോണി ജോൺ ഒന്നാം സമ്മാനമായ £501, ട്രോഫിയും സർട്ടിഫിക്കറ്റും കരസ്ഥമാക്കി. പ്രെസ്റ്റണിൽ നിന്നും ഉള്ള അലക്സ് ഫിലിപ്പ് രണ്ടാം സ്ഥാനമായ £251 സർട്ടിഫിക്കറ്റും കരസ്ഥമാക്കിയപ്പോൾ തോമസ് ജോർജ് മൂന്നാം സമ്മാനമായ £ 101 + ട്രോഫി + സര്‍ട്ടിഫിക്കറ്റ് നേടി വിജയിയായി.
മത്സരങ്ങളുടെ ഇടവേളകളില്‍ മറ്റ് വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ മത്സരങ്ങൾക്ക് സമാപനം കുറിച്ചപ്പോൾ കളിയിലെ കേമൻമ്മാർ ആയത് സ്റ്റോക്ക് ഓൺ ട്രെൻഡുകാർ… സ്റ്റോക്ക് ഓൺ ട്രെന്റിലെ പ്രമുഖ നഴ്‌സിംഗ് ഏജൻസി ആയ HC24 സ്‌പോർസർ ചെയ്‌ത പത്തുപേർ അടങ്ങുന്ന സ്റ്റോക്ക് കാരുടെ ആഘോഷം ആരംഭിക്കുകയായിരുന്നു… വീണ്ടും കാണാം എന്ന അറിയിപ്പോടെ…
Leave a Reply