യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ശ്രദ്ധേയരായ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ പ്രഥമ ഇടവകാ ദിനവും കുടുംബ സംഗമവും നാളെ ഓക്ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറലായ ഫാ ജോര്‍ജ് ചേലക്കലാണ് മുഖ്യ അതിഥി. ഫാ ജിമ്മി പുളിക്കല്‍ സന്ദേശം നല്‍കും.

ഇടവകാ ദിനത്തിനായി വിപുലമായ ഒരുക്കമാണ് ഗ്ലോസ്റ്റര്‍ കമ്മറ്റി നടത്തുന്നത്. ബിനുമോന്‍, ബില്‍ജി ലോറന്‍സ്, പ്രിയ ബിനോയ്, ജോബി ഇട്ടിര എന്നിവരാണ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്. ബൈബിള്‍ കലോത്സവത്തില്‍ എവര്‍ റോളിങ് ട്രോഫി കരസ്ഥമാക്കിയ ഗ്ലോസ്റ്റര്‍ യൂണിറ്റിലെ സമ്മാനാര്‍ഹമായ പ്രോഗ്രാമുകളും ഇടവകയിലെ വിവിധ ഫാമിലി യൂണിറ്റുകളുടെ സ്‌കിറ്റുകളും ഡാന്‍സും മാര്‍ഗ്ഗം കളിയും ഒരുക്കി ആഘോഷ പൂര്‍വ്വമാണ് പരിപാടി നടത്തുന്നത്. സണ്‍ഡേ സ്‌കൂളില്‍ ഏറ്റവും അധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കും.

ഗ്ലോസ്റ്ററില്‍ ആദ്യമായിട്ടാണ് ഇടവകാ ദിനം കൊണ്ടാടുന്നത്. അതിനാല്‍ തന്നെ ഏവരും വളരെ ഉത്സാഹത്തിലാണ്. ഏവരേയും ഇടവകാ ദിനത്തിലേക്കും കുടുംബ സംഗമത്തിലേക്കും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍, കൈക്കാരന്മാരായ ബാബു അളിയത്ത്, ആന്റണി ജെയിംസ് തെക്കേമുറിയില്‍ എന്നിവര്‍ അറിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ