സ്വന്തം ലേഖകന്‍
ഷാജന്‍ സ്‌കറിയയും കായിക താരം ബോബി അലോഷ്യസ്യം നടത്തിയത് രാജ്യദ്രോഹമെന്ന് മാധ്യമങ്ങള്‍. വിദേശത്ത് പഠിക്കാന്‍ കേന്ദ്രം നല്‍കിയ നാല്‍പ്പത്തിയൊമ്പത് ലക്ഷം രൂപ ബോബി ദുര്‍വിനിയോഗം ചെയ്തു. ബോബി അലോഷ്യസ് നടത്തിയത് ഗുരുതരമായ വീഴ്ചയാണ്. സ്വര്‍ണ്ണ കടത്ത് കേസില്‍ പിടിയിലായ സ്വപ്നാ സുരേഷിന്റെ ഇടപെടല്‍ മൂലം ഒതുക്കി തീര്‍ത്ത കായിക താരം ബോബി അലോഷ്യസിന്റെ അഴുമതി ആരോപണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണിപ്പോള്‍. ബോബി അലോഷ്യസ് നടത്തിയത് ഗുരുതരമായ അഴിമതിയെന്ന് മുന്‍ സ്‌പോട്‌സ് കാണ്‍സിലംഗം സംലിം പി ചാക്കോ വെളുപ്പെടുത്തി. വിദേശത്ത് പോയി പഠിക്കാന്‍ കേന്ദ്ര സംസ്ഥാന ഫണ്ടില്‍ നിന്ന് ലഭിച്ച നാല്‍പ്പത്തൊമ്പതുലക്ഷം രൂപ ബോബി അലോഷ്യസ് ദുര്‍വിനിയോഗം നടത്തിയെന്ന് സ്‌പോട്‌സ് കൗണ്‍സില്‍ നേരത്തേ കണ്ടെത്തിയിരുന്നു. സര്‍ക്കാരിന്റെ ചട്ടങ്ങള്‍ ലംഘിച്ച് ഇവര്‍ യുകെയില്‍ സ്വകാര്യ സ്ഥാപനം തുടങ്ങി. അതിന്റെ ചുക്കാന്‍ പിടിച്ചത് കോച്ചായ ഷാജന്‍ സ്‌കറിയയാണ്. കോച്ചായി യുകെയില്‍ എത്തിയ ഷാജന്‍ നടത്തിയ പല തലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ആകെ തുകയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്ന ഷജന്‍ സ്‌കറിയയുടെ നിലപാട് പാടേ തകര്‍ന്നു എന്നതാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
സ്വയം രക്ഷപെടാനുള്ള ഷാജന്‍ സ്‌കറിയയുടെ തന്ത്രങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരും.
Leave a Reply