ന്യൂഡല്‍ഹി: പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിക്കുന്നു എന്ന മത്സ്യബന്ധന തൊഴിലാളികളുടെഹര്‍ജിയില്‍ ഗൗതം അദാനിക്ക് 25 കോടി രൂപ പിഴ ചുമത്തി.
ദേശീയ ഹരിത ട്രൈബ്യൂണലില്‍ മത്സ്യബന്ധന തൊഴിലാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് അദാനിക്ക് പിഴ ചുമത്തിയത്. ഹര്‍ജി നല്‍കിയ കക്ഷികള്‍ക്ക രണ്ട് ലക്ഷം രൂപ വീതം ചെലവ് നല്‍കാനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള ഫാസിറ തുറമുഖമാണ് ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വിലക്കുകയും ചെയ്തിരുന്നു. ഇതിനെതിരൊണ് മത്സ്യ തൊഴിലാളികള്‍ രംഗത്തു വന്നത്. ചട്ടങ്ങള്‍ ലംഘിച്ചതു കൊണ്ട് നശിപ്പിക്കപെട്ട പരിസ്ഥിതിയുടെ പുനസ്ഥാപനത്തിന് 25 കോടി രൂപ അദാനി നല്‍കണമെന്നാണ് ട്രൈബ്യൂണല്‍ വിധി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ തുറമുഖത്തിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കിയ പാരിസ്ഥികാനുമതിയും ട്രൈബ്യൂണല്‍ എടുത്തുമാറ്റി.