ബ്രെക്സിറ്റിന്റെ വിദഗ്ധ ഉപദേശങ്ങൾ നൽകുന്ന പ്രൈവറ്റ് കൺസൾട്ടൻസികൾക്കായി ഏകദേശം 100 മില്ല്യൻ പൗണ്ട് പൊതു പണമാണ് ഗവൺമെന്റ് ചെലവാക്കുന്നത് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടണിലെ രാഷ്ട്രീയ അന്തരീക്ഷത്തെ സംബന്ധിച്ച് കോളിളക്കം സൃഷ്ടിക്കുന്ന  വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്

ബ്രിട്ടീഷ് പാർലമെന്റിന്റെ ചെലവുകൾ നിരീക്ഷിക്കുന്ന നാഷണൽ ഓഡിറ്റ് ഓഫീസ് നൽകിയ റിപ്പോർട്ട് അനുസരിച്ച് വിവിധ ഗവൺമെന്റ് ഡിപ്പാർട്മെന്റുകൾ ഏകദേശം 97 മില്ല്യൻ പൗണ്ട് ആണ് കൺസൾട്ടൻസികൾ ക്കായി ഈ വർഷം ഏപ്രിൽ മാസം വരെ നൽകിയിരിക്കുന്നത്.ഈവർഷം ഒക്ടോബർ 31ന് ഗവൺമെന്റ് ഒരു കരാർ രഹിത ബ്രക്സിറ്റ് പ്രതീക്ഷിക്കുമ്പോൾ, അതിലേക്കുള്ള വിദഗ്ധ ഉപദേശങ്ങൾ ക്കായി പ്രൈവറ്റ് കൺസൽട്ടൻസികളെ അമിതമായി ആശ്രയിക്കുന്നു. 96 ശതമാനം അളവും 6 കൺസൾട്ടൻസി കളിലേക്ക് ആണ് പോകുന്നത്:ഡിലോയിറ്റെ, പി എ കൺസൾട്ടിംഗ്,പ്രൈസ് വാട്ടർ ഹൗസ് കൂപ്പർസ്, ഏർനെസ്റ് & യങ്, ബ്രെയിൻ ആൻഡ് കമ്പനി, ബോസ്റ്റൺ കൺസൾട്ടിംഗ് കമ്പനി എന്നിവയാണ് അത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു കരാർ രഹിത ബ്രക്സിറ്റ് നടക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആണ് ഈ കൺസൾട്ടൻസികൾ പഠിക്കുന്നത്. ഉദാഹരണമായി ആരോഗ്യ ഡിപ്പാർട്ട്മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്ന ഡിലോയിറ്റെ എന്ന കമ്പനി മെഡിക്കൽ ഉപകരണങ്ങളുടെ വിതരണത്തിനുള്ള മാർഗങ്ങളാണ് പഠിക്കുന്നത്. 2018 മുതൽ 2019 വരെയുള്ള ഒരു വർഷം കൊണ്ടുതന്നെ 65 മില്യൺ പൗണ്ട് ആണ് ഗവൺമെന്റ് ചെലവാക്കിയിരിക്കുന്നത്. ഇതിനെതിരെ ഗവൺമെന്റിന് മേൽ ധാരാളം ആരോപണങ്ങൾ ഉണ്ട്. എന്നാൽ പാർലമെന്റ് ചെലവുകൾ നിരീക്ഷിക്കുന്നത് എൻ എ ഓ യുടെ ചുമതലയാണെന്നും കൃത്യമായ റിപ്പോർട്ടുകൾ ഇല്ലാതെ ആരോപണങ്ങൾ ഉന്നയിക്കരുത് എന്നും എൻ എ ഒയുടെ വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.