ലണ്ടന്‍: ചരിത്രം രചിക്കാനൊരുങ്ങി യു.കെയിലെ ആരോഗ്യരംഗം മനുഷ്യ ശരീരത്തിലെ ക്യാന്‍സറിന്റെ ജനനത്തെക്കുറിച്ചും ട്യൂമറിന്റെ ഉത്ഭവ സ്ഥാനത്തെക്കുറിച്ചും കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ത്രീ-ഡി സ്‌കാനറുകളെത്തുന്നു. ജി.പിമാരുടെ സാധാരണയായി നടക്കുന്ന പരിശോധനാ സമയത്ത് പോലും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ സ്‌കാനറുകള്‍. ചെറിയ വലിപ്പത്തിലും പോര്‍ട്ടബിള്‍ സംവിധാനവും ഉള്ളതാണ് സ്‌കാനറുകള്‍.

ആരോഗ്യമേഖലയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാക്കുന്ന ടെക്‌നോളജിയെന്നാണ് ശാസ്ത്രലോകം സ്‌കാനറുകളെ വിശേഷിച്ചിരിക്കുന്നത്. പുതിയ സ്‌കാനറുകള്‍ക്ക് വേണ്ടി ഏതാണ്ട് 1 മില്യണ്‍ പൗണ്ട് യു.കെ സ്‌പേസ് ഏജന്‍സി ഫണ്ടില്‍ നിന്ന് വകയിരുത്തി കഴിഞ്ഞിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി സെന്ററിന്റെ ഭാഗമായ യു.കെ കമ്പനി അഡാപ്റ്റിക്‌സാണ് പുതിയ ടെക്‌നോളജി വികസിപ്പിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗവേഷകര്‍ക്ക് എന്‍.എച്ച്.എസുമായി എങ്ങനെ പരസ്പരം യോജിച്ച പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന് മികച്ച ഉദാഹരണമാണ് പുതിയ സ്‌കാനറുകളുടെ കണ്ടുപിടുത്തമെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പ്രതികരിച്ചു. സാറ്റ്‌ലൈറ്റുമായി കണ്ക്ട് ചെയ്താണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് പുതിയ എക്‌സ്‌റേ സ്‌കാനറുകള്‍ക്ക്