ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: 5ജി മാസ്‌റ്റുകൾ നശിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിന് പ്രതികൾക്ക് 12 മാസത്തെ തടവ് ശിക്ഷ വിധിച്ചു. 60 കാരിയായ ക്രിസ്റ്റീൻ ഗ്രേസൺ, കൂട്ടാളി ഡാരൻ റെയ്‌നോൾഡ്‌സുമാണ് പിടിയിലായത്. വാക്‌സിൻ സിദ്ധാന്തത്തെ അട്ടിമറിച്ചു എന്നതിനെ തുടർന്നാണ് കേസ് എടുത്തത്. ഷെഫീൽഡിലെ ന്യൂബോൾഡ് ക്രസന്റിലുള്ള റെയ്നോൾഡ്സ്, 5G മാസ്റ്റുകളുമായി ബന്ധപ്പെട്ട് ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്താനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടിരുന്നു എന്നതിനെ തുടർന്നാണ് നടപടി. എന്നാൽ തീവ്രവാദ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഇരുവരും തമ്മിൽ പരിചയപ്പെടുന്നത് ടെലിഗ്രാമിലൂടെയാണ്. 5G നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനെ രണ്ട് പ്രതികളും ശക്തമായി എതിർക്കുന്നതായി കോടതി കണ്ടെത്തി. ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്താനുള്ള ഗൂഢാലോചനയിൽ ഇരുവരും ഏർപ്പെട്ടിരുന്നു. അതേസമയം റെയ്നോൾഡ്സ് ആ കുറ്റത്തിൽ നിന്ന് മോചിതനായി. എട്ട് തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്നാണ് നിലവിൽ കോടതിയുടെ നിരീക്ഷണം.

പാർലമെന്റിനെ ജൂതന്മാരുടെയും വിദേശികളുടെയും കൂട് എന്ന് വിശേഷിപ്പിക്കുന്നതും എംപിമാരെ തൂക്കിലേറ്റാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇരുവരും സമാനമായ പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും പ്രതികളുടെ അഭിഭാഷകർ വാദിച്ചു. മണിക്കൂറുകൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് കോടതി നടപടി.