തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ മുട്ടം ശങ്കരപ്പിള്ളിയില്‍ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞും മുത്തശ്ശിയും മരിച്ചു. കനത്ത മഴയ്ക്കിടെ വൈകീട്ട് 4.45നാണ് അപകടം.
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയും വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ ഷാമോന്റെ മാതാവ് ആമിന (60), മകള്‍ മിഷ മറിയം(നാല് മാസം) എന്നിവരാണ് മരിച്ചത്.
ഷാമോനാണ് കാര്‍ ഓടിച്ചിരുന്നത് ഭാര്യയും മറ്റൊരു മകളും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കുണ്ട്. നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച കാര്‍ മലങ്കര ജലാശയത്തിനായി ഏറ്റെടുത്ത സ്ഥലത്തേയ്ക്ക് പതിക്കുകയായിരുന്നു.
ഇരുവരേയും ഗുരുതര പരിക്കുകളോടെ തൊടുപുഴ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂലമറ്റം ഭാഗത്തുനിന്നും വെങ്ങല്ലൂരേയ്ക്ക് വരുമ്പോഴാണ് അപകടം.
Leave a Reply