ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റൺ: യുവാക്കളിൽ ദൈവവിളി അവബോധം വളർത്തുന്നതിനും ശരിയായ ജീവിതപാത തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ ‘ദൈവവിളി ക്യാമ്പ്’ സംഘടിപ്പിക്കുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 18 വയസ്സിനും അതിനു മുകളിലുമുള്ള യുവാക്കളെയാണ് ഈ ക്യാമ്പിലേക്ക് പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രെസ്റ്റൺ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെമിനാരി റെക്ടർ റെവ. ഡോ. ബാബു പുത്തൻപുരക്കൽ, രൂപത ദൈവവിളി കമ്മീഷൻ ഡയറക്ടർ റെവ. ഫാ. ടെറിൻ മുള്ളക്കര എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നു ദിവസത്തെ ക്യാമ്പിൽ സെമിനാരിയുടെ സ്പിരിച്വൽ ഡയറക്ടർ റെവ. ഫാ. ജോൺ മില്ലർ, റെവ. ഡോ. മാത്യു പിണക്കാട്ട്, റെവ. ഡോ. സോണി കടംതോട്, റെവ.ഫാ. ഫാൻസ്വാ പത്തിൽ, റെവ. ഫാ. ബാബു പുത്തൻപുരക്കൽ, റെവ. ഫാ. ട്രയിൻ മുള്ളക്കര, റെവ. സി. ജോവാൻ മണിയഞ്ചിറ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നും ദൈവവിളിയെക്കുറിച്ചു അറിയാൻ താല്പര്യമുള്ള 18 വയസ്സിനു മുകളിലുള്ള എല്ലാ യുവാക്കളെയും ഈ ത്രിദിന ക്യാമ്പിലേക്ക് ക്ഷണിക്കുന്നതായി റെവ. ഡോ. ബാബു പുത്തൻപുരക്കൽ, റെവ. ഫാ. ടെറിൻ മുള്ളക്കര എന്നിവർ അറിയിച്ചു. ആഗസ്റ്റ് 30 ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ചു സെപ്തംബർ 1 ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ റെവ. ഫാ. ടെറിൻ മുള്ളക്കരയുമായി ബന്ധപ്പെടേണ്ടതാണ്. Mb: 07985695056, email: [email protected] ക്യാമ്പ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Immaculate Conception Seminary, St. Ignatius Square, Preston, PR1 1TT.