WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന്റെ  പത്താം  വാർഷികവും , കൃതജ്ഞതാ ബലിയർപ്പണവും ലണ്ടനിലെ ടോൾവർത്തിലുള്ള ഔർ ലേഡി ഇമ്മാക്കുലേറ്റ്  പള്ളിയിൽ നടന്നു . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം രൂപതയിലെ ഇടവക മിഷൻ പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള  വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും  പങ്കെടുത്ത കൃതജ്ഞതാ  ബലിയർപ്പണത്തിന്    കർദിനാൾ  മാർ ജോർജ് കൂവക്കാട്ട് കാർമികത്വം വഹിച്ചു ,
ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷ്യോ അഭിവന്ദ്യ മാർ   മിഗ്വേൽ മൗറി ബുവെൻഡിയാ , വെസ്റ്റ്മിൻസ്റ്റർ  ആർച്ച് ബിഷപ്  അഭിവന്ദ്യ മാർ റിച്ചാർഡ് മോത്ത് . ബിർമിങ്ഹാം ആർച്ച്ബിഷപ് അഭിവന്ദ്യ മാർ ബെർണാഡ് ലോങ്‌ലി , തൃശൂർ ആർച്ച്  ബിഷപ്പ്അഭിവന്ദ്യ  മാർ ആൻഡ്രൂസ് താഴത്ത് , നോട്ടിംഗ്ഹാം  രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ പാട്രിക് മാക്വിന്നി , വെസ്റ്റ്മിൻസ്റ്റർ  രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജെയിംസ് കെറി , ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ കാത്തലിക് ബിഷപ്‌സ് കൌൺസിൽ സെക്രെട്ടറി കാനൻ  വില്യം അഗ്ലി ,ബ്രിട്ടനിലെ വത്തിക്കാൻ അപ്പൊസ്‌തലിക് നൂൺ ഷി യേ ച്ചർ  സെക്രെട്ടറി ഹെഡ് ഓഫ് മിഷൻ  മോൺസിഞ്ഞോർ ആന്റെ വിദോവിഷേ എന്നിവർ സഹകാർമ്മികർ ആയിരുന്നു .
ഓരോ വിശ്വാസിയും  കണ്ടുമുട്ടലിന്റെയും ,സംവാദത്തിന്റെയും ശ്ലീഹന്മാർ ആകണമെന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശുദ്ധ കുർബാന മധ്യേയുള്ള വചന സന്ദേശത്തിൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു . പ്രവാസികളായ സീറോ മലബാർ വിശ്വാസികൾ മാർ തോമാശ്ലീഹായുടെ വിശ്വാസ ചൈതന്യത്തിൽ  ജീവിക്കുകയും , മറ്റുള്ളവരെ അതേ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യണമെന്നും ,കഴിഞ്ഞ പത്ത് വർഷങ്ങളിലൂടെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കൈവരിച്ച അഭൂതപൂർവമായ വളർച്ചക്ക്  കർത്താവിന് നന്ദി പറയുകയും, ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലൂടെ  സഭയുടെ  ചൈതന്യം  കൂടുതൽ  പ്രകാശമാനമാക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹം തന്റെ സന്ദേശം ഉപസംഹരിച്ചു   തുടർന്ന് നടന്ന സമ്മേളനത്തിൽ സോജൻ ജോസഫ് എം പി ,അഭിവന്ദ്യ പിതാക്കന്മാർ എന്നിവർ ആശംസകൾ  അറിയിച്ച്  സംസാരിച്ചു ,
പത്താം വാർഷികത്തോടനുബന്ധിച്ച്  പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനവും ,സാവിയോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ വിജയികളായവക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പരിപാടികൾക്ക്   സ്വാഗതം ആശംസിക്കുകയും ,പ്രോട്ടോസിഞ്ചെല്ലൂസ്  റെവ ഡോ  ആന്റണി ചുണ്ടെലിക്കാട്ട് നന്ദി അർപ്പിക്കുകയും ചെയ്തു ,രൂപത ചാൻസിലർ റെവ ഡോ  മാത്യു പിണക്കാട്ട് ,ഫിനാൻസ് ഓഫീസർ റെവ ഫാ ജോ മൂലേശ്ശേരി  വി സി ,വൈസ് ചാൻസിലർ  റെവ ഫാ ഫാൻസ്വാ പത്തിൽ ,പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു  മുരിങ്ങമറ്റത്തിൽ , ജോയിന്റ് സെക്രെട്ടറി ജോളി  മാത്യു . പാസ്റ്ററൽ കൌൺസിൽ കോർ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .