സൗദി (Saudi) ആരോഗ്യ മന്ത്രാലയത്തിന് (Ministry of Health )കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് (NORKA Roots ) മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/ സി.സി.യു-അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ബയോഡാറ്റ, ആധാര്‍, ഫോട്ടോ, പാസ്‌പോര്‍ട്ട്, ബി.എസ്.സി ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ്‌സ്പീരിയന്‍സ് (പ്രീവിയസ്), സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് (സ്‌കാന്‍ഡ്) സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം.

ആകര്‍ഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തീയതി മേയ് 26.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനു പുറമെ നോര്‍ക്ക റൂട്ട്‌സ് വഴി സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാന്‍ താത്പര്യമുള്ള മറ്റു ഡിപ്പാര്‍ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ (വനിത, ബി. എസ്.സി നഴ്‌സിംഗ് ) ഇതേ ഇ-മെയില്‍ വിലാസത്തിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ അയയ്ക്കാവുന്നതാണ്.

സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും https://www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്ന് സി.ഇ.ഒ അറിയിച്ചു.