വിവാഹവും പ്രിയപ്പെട്ട ടീമിന്റെ ഫുട്‌ബോള്‍ മാച്ചും ഒരു ദിവസം തന്നെ വന്നാല്‍ എന്തുചെയ്യും വരന്‍ മറ്റൊന്നും ആലേചിച്ചില്ല വിവാഹം തന്നെ മറ്റിവയ്ക്കാന്‍ തീരുമാനിച്ചു. സൗദിയിലാണ് ഏറെ കൗതുകം നിറഞ്ഞ സംഭവം. ഫുട്‌ബോള് കാണാന്‍ കല്യാണം മാറ്റണമെന്ന് പറഞ്ഞാല്‍ ആരും സമ്മതിക്കാന്‍ സാധ്യതയില്ല. ഒടുവില്‍ കായികപ്രേമിയായ ആ ചെറുപ്പക്കാരന്‍ ഒരു വഴി കണ്ടെത്തി. അടിയന്തരമായി പങ്കെടുക്കേണ്ട ബിസിനസ് മീറ്റിംഗ് ഉള്ളതിനാല്‍ വിവാഹം മാറ്റിവയ്ക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വധുവിന്റെ വീട്ടുകാര്‍ക്കും യുവാവിന്റെ ആവശ്യം സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന വിവാഹമാണ് മാറ്റിവച്ചത്. എന്നാല്‍ വിവാഹദിവസം ജെദ്ദാഹിലെ വെസ്‌റ്റേണ്‍ സീ പോര്‍ട്ടില്‍ ഫുട്‌ബോള്‍ കാണാന്‍ പോയ വരനെ വധുവിന്റെ വീട്ടുകാര്‍ കയ്യോടെ പൊക്കിയതോടെയാണ് കള്ളം പൊളിഞ്ഞത്. കള്ളി വെളിച്ചത്തായെന്ന് മാത്രമല്ല, ജീവിതത്തിലെ സുപ്രധാന ചടങ്ങ് മാറ്റിവച്ച് ഫുട്‌ബോള്‍ കാണാന്‍ പോയ വരനുമായുള്ള വിവാഹം വേണ്ടന്നും വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചു.