ഗുണ്ടൽപേട്ട് എന്നത് അതിമനോഹരമായ ഒരു പ്രദേശമാണ്. പ്രകൃതിഭംഗിയിൽ മുങ്ങിയിരിക്കുന്ന ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത് സൂര്യകാന്തികൾ വിരിഞ്ഞ അളവറ്റ പാടങ്ങളും നിലത്തു തൊടുന്ന വേരുകൾ ഉള്ള ആൾ മരങ്ങളുമാണ്. എന്നാൽ ഈ സൗന്ദര്യത്തിനു പുറമെ മറ്റൊരു മുഖം കൂടി ഉണ്ട് ഗുണ്ടൽപേട്ടിന്. ഗുണ്ടല്‍പേട്ടും പരിസര പ്രദേശങ്ങളിലും ശരീരവില്‍പ്പന നടക്കുന്നത് പരസ്യമായ രഹസ്യമാണ്.

ഇവിടെയുള്ള റിസോർട്ടുകളിലും ഹോട്ടലുകളിലും ഇത്തരം സാമൂഹ്യ വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നത് ഏവർക്കും അറിയാവുന്ന ഒരു സത്യം മാത്രം. ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തുന്നവരുടെ അടുത്ത് ഗൈഡുകൾ ചോദിക്കുന്ന ആദ്യ ചോദ്യം തന്നെ പെണ്ണ് വേണോ എന്നാകും. വേണം എന്നാണു ഉത്തരമെങ്കിൽ ചെന്നെത്തിക്കുന്നത് വല്ല റിസോർട്ടിലേക്കോ ഹോട്ടലിലേക്കോ ആയിരിക്കും.

കൂടെ കിടക്കുവാൻ തയ്യാറായ ഒട്ടനവധി പെൺകുട്ടികളെയും സ്ത്രീകളെയും അവിടെ കാണാം. മണിക്കൂറിനോ ദിവസത്തിനോ അതോ ആഴ്ചകൾക്കോ സ്വന്തം ശരീരം വിൽക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീകൾ. അവർക്കു പുറമെ കുട്ടികളെ ആണ് വേണ്ടതെങ്കിൽ അവിടെ പഠിക്കാൻ ആയി എത്തിയ കുട്ടികൾ പോലും ലഭ്യമാണ്. പോക്കറ്റ് മണിക്ക് വേണ്ടി ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർ. കാലം എത്ര അധഃപതിച്ചെന്നു നോക്കണം. എന്നാൽ വളരെ ഞെട്ടിക്കുന്ന ഒരു വാർത്ത ആണ് ഈ അടുത്ത് പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള സ്ത്രീകളിൽ മിക്ക പേരും എയ്ഡ്സ് ബാധിതരാണ്. അത് അറിഞ്ഞു കൊണ്ടാണ് ഏജന്റുകൾ അവരെ പണം ഉണ്ടാക്കുവാൻ ആയി ഉപയോഗിക്കുന്നത്. കേവലം കുറച്ചു നേരത്തെ ശരീര സുഖത്തിനായി വരുന്ന ഒട്ടനവധി ചെറുപ്പക്കാർ ഉണ്ട് ഇവിടെ. അവർ അറിയുന്നില്ല അൽപ നേരത്തെ സുഖം തേടി വരുന്നത് ജീവിതം നശിപ്പിക്കുന്ന മാറാ രോഗത്തിന് അടിമ ആവാൻ ആണെന്ന്.