തിരുവനന്തപുരം: ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ ഹാന്റില്‍ മണിക്കൂറകള്‍ക്ക് ഉള്ളില്‍ തിരിച്ച് പിടിച്ച് കേരള പോലീസ്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.
എന്‍എഫ്ടി, ക്രിപ്‌റ്റോ പോലുള്ള ന്യൂജെന്‍ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് പിന്തുണ കണ്ടെത്താനായി കൂടുതല്‍ ഫോളോവേര്‍സുള്ള ഇത്തരം ഹാന്റിലുകള്‍ ഹാക്ക് ചെയ്യുന്ന ന്യൂജന്‍ സംഘങ്ങളുണ്ട്. ഇവരാണ് കേരള പൊലീസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് സംശയം. ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേരള പൊലീസിന്റെ അക്കൗണ്ടില്‍ നിന്നും എന്‍എഫ്ടി അനുകൂല ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തിരുന്നു. 3.14 ലക്ഷം ആളുകളാണ് കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഫോളോവേഴ്‌സായുള്ളത്. കേരള പൊലീസിന്റെ ട്വീറ്റുകള്‍ എല്ലാം തന്നെ ഹാക്ക് ചെയ്തവര്‍ പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹാക്ക് ചേയ്തവര്‍ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നല്‍കിയത്.
Leave a Reply