യുകെ സർക്കാരിന്റെ കാലാവസ്ഥാ വ്യതിയാന പദ്ധതികൾ പ്രകാരം ഹാലോജൻ ലൈറ്റ് ബൾബുകളുടെ വിൽപ്പന സെപ്റ്റംബർ മുതൽ രാജ്യത്ത് നിരോധിക്കും. ഫ്ലൂറസെന്റ് ബൾബുകളുടെ നിരോധനവും ഇതിനു ശേഷമുണ്ടാകും. പ്രതിവർഷം 1.26 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
കൂടാതെ ഈ നീക്കം ഗാർഹിക ഉപയോക്താക്കൾക്ക് ചിലവ് കുറയ്ക്കുകയും ചെയ്യും. യൂറോപ്യൻ യൂണിയൻ വ്യാപകമായ നിയമങ്ങൾ പ്രകാരം 2018 ൽ ഉയർന്ന വോൾട്ട് ഹാലോജൻ ലൈറ്റ് ബൾബുകളുടെ വിൽപ്പന യുകെ ഘട്ടംഘട്ടമായി ഒഴിവാക്കുന്നത് ആരംഭിച്ചിരുന്നു. പദ്ധതികൾക്കുള്ള നിയമനിർമ്മാണം ഈ മാസം സർക്കാർ മുന്നോട്ട് കൊണ്ടുവരും.
കുറഞ്ഞ എനർജി ആവശ്യമുള്ള എൽഇഡി ലൈറ്റ് ബൾബുകളിലേക്കുള്ള മാറ്റം തുടരാൻ പദ്ധതി സഹായിക്കും. 2030 ഓടെ വിൽക്കുന്ന ബൾബുകളിൽ 85 ശതമാനവും എൽഇഡികൾക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ഹാലൊജൻ ബൾബുകളേക്കാൾ അഞ്ചിരട്ടി ആയുസ്സുള്ള എൽഇഡി ലൈറ്റുകൾ ഒരേ അളവിൽ പ്രകാശം ഉൽപാദിപ്പിക്കുന്നു, ഒപ്പം 80% വരെ കുറഞ്ഞ വൈദ്യുതി മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.
Leave a Reply