ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നിന്നുള്ള ഹർഷിത ബ്രെല്ലയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഹർഷിത ബ്രെല്ലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. മൃതദേഹം കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ് നവംബർ 10 ന് വൈകുന്നേരം അവൾ കൊല്ലപ്പെട്ടുവെന്ന് ആണ് പോലീസ് കരുതുന്നത് .

കൊലപാതകം നടത്തിയതായി സംശയിക്കുന്ന യുവതിയുടെ ഭർത്താവ് പങ്കജ് ലാംബ രാജ്യം വിട്ടതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. നോർത്താംപ്ടൺഷയർ പോലീസ് അന്വേഷണത്തിൻ്റെ ഭാഗമായി ഏറ്റവും പുതിയ സിസിടിവി ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു . ഹർഷിത ബ്രെല്ല നേരത്തെ ഗാർഹിക പീഡനത്തിന് ഇരയായിരുന്നു. സെപ്റ്റംബറിൽ നോർത്താംപ്ടൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഗാർഹിക പീഡന സംരക്ഷണ ഉത്തരവിന് വിധേയയായിട്ടുണ്ടെന്നും പോലീസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

തന്റെ മകളുടെ ദാരുണ ദുരന്തത്തിൽ അവൾക്ക് നീതി കിട്ടണമെന്ന് ഹർഷിത ബ്രെല്ലൻ്റെ ഡൽഹിയിലുള്ള മാതാപിതാക്കൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഹർഷിത ബ്രെല്ലൻ്റെ അമ്മ സുദേഷ് കുമാരി കണ്ണീരോടെയാണ് മാധ്യമങ്ങളെ കണ്ടത്. വിവാഹത്തിനു ശേഷം യുകെയിലേക്ക് പോകുന്നതിൽ ഹർഷിത ബ്രെല്ല വളരെ സന്തോഷവതിയായിരുന്നു എന്നാണ് സഹോദരി സോണിയ ദബാസ് പറഞ്ഞു. പങ്കജ് ലാംബയുമായുള്ള വിവാഹശേഷം കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഹർഷിത ബ്രെല്ല യുകെയിൽ എത്തിയത്. കൊലപാതകം നടത്തിയ പങ്കജ് ലാംബനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മകളുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കണമെന്നും ഹർഷിത ബ്രെല്ലൻ്റെ പിതാവ് സത്ബീർ ബ്രെല്ല പറഞ്ഞു. നവംബർ 10-ാം തീയതിയാണ് കുടുംബം ഹർഷിത ബ്രെല്ലയുമായി അവസാനമായി സംസാരിച്ചത്. 2023 ആഗസ്റ്റിലാണ് ഹർഷിത ബ്രെല്ലയും പങ്കജ് ലാംബയും വിവാഹിതരായത്. പങ്കജ് ലാംബ സ്റ്റുഡൻറ് വിസയിലായിരുന്നു യുകെയിൽ എത്തിയത്. ആശ്രിത വിസയിൽ എത്തിയ ഹർഷിത ബ്രെല്ല ഒരു വെയർഹൗസിൽ ജോലി ചെയ്യുകയായിരുന്നു.