കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കായല്‍ കയ്യേറ്റത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജിയിലാണ് കോടതി മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം കളക്ടര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ മന്ത്രിസഭയിലെ ഒരംഗത്തിന് സാധിക്കുമോ എന്ന് കോടതി ചോദിച്ചു.

ഇത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന് ചോദിച്ച കോടതി മന്ത്രിയുടെ ഹര്‍ജി നിലനില്‍ക്കുമോ എന്നും സര്‍ക്കാരിനോട് ചോദിച്ചു. റിട്ട് ഹര്‍ജിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാമെന്നിരിക്കെ തോമസ് ചാണ്ടി മന്ത്രി എന്ന പേരിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭരണ സംവിധാനത്തെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് എന്താണ് അധികാരമെന്നും കോടതി ആരാഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തോമസ് ചാണ്ടി വിഷയത്തില്‍ നാല് കേസുകളാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കോണ്‍ഗ്രസ് എംപി കൂടിയായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. മന്ത്രിയുടെ രാജിക്കാര്യത്തില്‍ ഇപ്പോളും അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് ഉച്ചക്കു ശേഷമാണ് എന്‍സിപി സംസ്ഥാന സമിതി യോഗം.