മേപ്പാടി ∙ ആരോഗ്യ പ്രവർത്തക യു.കെ.അശ്വതിയുടെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങുന്ന നാടിന്റെ വേദനയേറ്റി പഴയ യാത്രയയപ്പ് വിഡിയോ. പുതിയ ജോലി സ്ഥലത്ത് എന്താ അവസ്ഥയെന്ന് അറിയില്ലെന്നും പോയി നോക്കട്ടെയെന്നും പ്രാർഥിക്കണമെന്നുമാണു 2 മാസം മുൻപുള്ള വിഡിയോയിൽ നിറചിരിയോടെ അശ്വതി (24) പറയുന്നത്.
മാനന്തവാടി ആശുപത്രിയിലെ ടിബി സെന്ററിൽ നിന്നാണു ബത്തേരി താലൂക്ക് ആശുപത്രിയിലെ ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ എൻടിഇപി ലാബ് ടെക്‌നിഷ്യനായി മാറ്റം ലഭിച്ചത്. അന്നു സുഹൃത്തുക്കളോടു യാത്ര പറയുന്ന വിഡിയോ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ പങ്കു വച്ചും ഓർമക്കുറിപ്പുകളെഴുതിയും ഒട്ടേറെപ്പേർ അശ്വതിക്ക് ആദരാഞ്ജലികളർപ്പിച്ചു.
Leave a Reply