തി​മി​ർ​ത്ത് പെ​യ്യു​ന്ന മ​ഴ ഇ​ന്നു​മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഒ​മ്പ​ത് സെ​ന്‍റീ​മീ​റ്റ​റി​നു മു​ക​ളി​ൽ മ​ഴ പെ​യ്തേ​ക്കും. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ൽ രാ​ത്രി​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Image result for heavy rain in kerala

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലു​ള്ള​വ​ർ രാ​ത്രി​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ലി​നു​ള്ള സാ​ധ്യ​തയുള്ളതിനാൽ മ​ല​മ്പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related image

മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടും നി​റ​ഞ്ഞു. ഇ​ടു​ക്കി പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് ഈ ​മാ​സം ഇ​തു​വ​രെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 161.6 മി​ല്ലി​മീ​റ്റ​ർ അ​ധി​ക​മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ 16 വ​രെ 63.2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണു ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 227 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ നി​ല​വി​ൽ 107.34 കോ​ടി യൂ​ണി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള​ള​മാ​ണു​ള്ള​ത്.