ബിജോ തോമസ് അടവിച്ചിറ
പുളിങ്കുന്ന്: മഴ ശക്തമായതും, കിഴക്കൻവെള്ളത്തിന്റെ വരവു വർധിച്ചതും മൂലം കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. ശനിയാഴ്ച വൈകുന്നേരവും ഇന്നലെയുമായി അരയടിയോളം ജലനിരപ്പുയർന്നു. ഇതോടെ കുട്ടനാട്ടിലെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. എന്നാൽ കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായത് ഒരു പരിധിവരെ ജലനിരപ്പു ക്രമാതീതമായി ഉയരാതിരുക്കുന്നതിനു സഹായകമാകുന്നുണ്ട്. എന്നാൽ മഴ ശക്തമായി തുടരുന്നത് കർഷകരെയടക്കം ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിന്റെ ഓർമകളാണ് കുട്ടനാട്ടുകാരുടെ മനസിൽ ഭീതി നിറയ്ക്കുന്നത്.
റോഡ് ഗതാഗതം തടസപ്പടുന്ന നിലയിലേക്ക് ഇനിയും ജലനിരപ്പുയരാത്തതും ആശ്വാസം പകരുന്നു. ജലനിരപ്പുയർന്നത് ജങ്കാർ സർവീസുകൾക്ക് ഭീഷണിയാകുന്നുണ്ട്. ഇന്നലെ മുതൽ വൈശ്യംഭാഗം ജങ്കാർ സർവീസ് ജലനിരപ്പുയർന്നതോടെ നിർത്തിവച്ചു. പുളിങ്കുന്ന് ജങ്കാർ സർവീസ് നടത്തിപ്പിന് വെള്ളപ്പൊക്കം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കാവാലം ജങ്കാർ കടവ് ഉയർത്തിയതിനാൽ സർവീസ് നടത്തിപ്പിന് ഇതുവരെ തടസമുണ്ടായിട്ടില്ല. മഴ ശക്തമായതോടെ കുട്ടനാട്ടിൽ വൈദ്യുതി ലൈനുകളിലെ തകരാറും വൈദ്യുതി മുടക്കവും പതിവായി. രണ്ടാംകൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളാണ് ഇതുമൂലം ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്. പാടത്ത് കെട്ടിക്കിടത്തുന്ന മഴവെള്ളം യഥാസമയം വറ്റിക്കുന്നതിന് വൈദ്യുതി മുടക്കം തടസമാകുന്നുണ്ട. രണ്ടാംകൃഷിയില്ലാത്ത പാടശേഖരങ്ങളുടെ നടുവിലെ തുരുത്തുകളിലും പുറംബണ്ടിലുമായി താമസിക്കുന്ന കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മേച്ചേരി വാക്ക പാടശേഖരത്തിന്റെ പരിധിയിലുള്ള നിരവധി വീടുകളിൽ വെള്ളം കയറി. പുളിക്കുന്നു എൻജിനിയറിങ് കോളേജ് മങ്കൊമ്പു ദേവി ക്ഷേത്രം റോഡ് പകുതിയിലധികം മുങ്ങിയ അവസ്ഥയിലാണ്. കണിയാംമുക്ക് മുതൽ കൊച്ചാലുംമൂട് പാലം വരെയുള്ള ഭാഗത്ത് ഗതാഗതം ദുഷ്കരമായി. മലവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന പോളയും മാലിന്യങ്ങളും ജലഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നുണ്ട. പുളിങ്കുന്ന് താലൂക്ക് ആശുപത്രി മുൻപിലുള്ള പാലത്തിന്റെ തൂണുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ജലഗതാഗതത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം മാലിന്യങ്ങൾ നീ്ക്കം ചെയ്യാൻ ഇന്നു നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കേരളത്തെ മുക്കിയ കഴിഞ്ഞ പ്രളയത്തിൽ 100 കോടിയിലധികം രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചതായാണ് കണക്കുകൂട്ടല്‍. നഷ്ടങ്ങളുടെ കണക്കുകള്‍ ഓരോ വര്‍ഷവും ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും രണ്ടാം കൃഷി നശിക്കാത്ത വര്‍ഷങ്ങളില്ല. അങ്ങനെ വരുമ്പോള്‍ പുഞ്ചകൃഷിക്ക് ഉപരിയായ ഒരു കൃഷിക്ക് പാകമാണോ കുട്ടനാട്ടിലെ പാടങ്ങള്‍ എന്ന ചോദ്യമാണ് ഉയരുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അല്ല എന്ന തന്നെയാണ് വിദഗ്ദ്ധരുടെ മറുപടി. അതിനുള്ള ന്യായങ്ങളും അവര്‍ നിരത്തുന്നു.
കുട്ടനാടും വയലുകളും
സവിശേഷമായ ഭൂപ്രകൃതിയും ജലപ്രകൃതിയുമുള്ള തണ്ണീര്‍ത്തടമാണ് കുട്ടനാട്. വേമ്പനാട് തണ്ണീര്‍ത്തടത്തിന്റെ ഭാഗം. പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍, മൂവാറ്റുപുഴ നദികള്‍ എത്തിച്ചേരുന്ന ഡെല്‍റ്റ പ്രദേശം. ശരാശരി മഴ ലഭിക്കുന്ന ഒരു വര്‍ഷം 10074 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കുട്ടനാട്ടിലേക്ക് എത്തിച്ചേരും. ജൂണ്‍ മുതല്‍ ഓഗസ്ത് വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍ മാത്രം 300 ദശലക്ഷം ഘനമീറ്റര്‍ ജലം ഇവിടേക്കെത്തും എന്നാണ് കണക്ക്. അധികമായി കുട്ടനാട്ടിലേക്കെത്തുന്ന വെള്ളം ഭൂരിഭാഗവും വേമ്പനാട് കായല്‍വഴി ഒഴിഞ്ഞ് പോവാറാണ് പതിവ്. എന്നാല്‍ വേമ്പനാടിന്റെ ജലവാഹക ശേഷിക്കനുസരിച്ചായിരിക്കും ഈ ഒഴിഞ്ഞുപോക്ക്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ഇതിനെ ആശ്രയിച്ചാണ്.
നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും മണലും അടിഞ്ഞ് പ്രകൃത്യാ ഉണ്ടായതാണ് ആദിമ കുട്ടനാട്. പിന്നീട് വേമ്പനാട് കായലില്‍ നികത്തിയെടുത്ത പ്രദേശങ്ങളാണ് പുതുകുട്ടനാട്. നദികള്‍ ഒഴുകിയെത്തി ഉണ്ടായ ഫലഭൂയിഷ്ടിയുള്ള കുട്ടനാടിന്, കുട്ടനാട്ടിലെ വയലുകള്‍ക്ക് കൃഷി അല്ലാതെ മറ്റൊരു ധര്‍മ്മം കൂടിയുണ്ട്; മഴക്കാലത്ത് ആ നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ പരന്നൊഴുകാന്‍ അനുവദിക്കുക എന്നതാണത്. പാടശേഖരങ്ങളും കനാലുകളും കായലും ചേര്‍ന്ന ജലപ്പരപ്പാണ് കുട്ടനാടിന്റെ ജലവാഹകശേഷി നിര്‍ണയിക്കുന്നത്.
കാര്‍ഷിക മേഖലകള്‍
കുട്ടനാട് രണ്ട് മേഖലകളാണ്. 31,000 ഹെക്ടര്‍ വരുന്ന വരണ്ട പ്രദേശവും 66,000 ഹെക്ടര്‍ വെള്ളം കെട്ടി നില്ക്കുന്ന താഴ്ന്ന പ്രദേശവും. സമുദ്ര നിരപ്പില്‍ നിന്ന് 0.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന് കിടക്കുന്ന വരണ്ട പ്രദേശത്ത് സാധാരണഗതിയില്‍ വെള്ളപ്പൊക്കം അനുഭവപ്പെടാറില്ല. വെള്ളം കെട്ടി നില്ക്കുന്ന പ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.6 മീറ്റര്‍ ഉയരത്തിലുള്ളവയും 2.2 മീറ്റര്‍ താഴ്ന്ന പ്രദേശങ്ങളും പെടും. ഇതില്‍ സമുദ്രനിരപ്പില്‍ നിന്ന് താഴെയുള്ള അമ്പതിനായിരത്തോളം ഹെക്ടറാണ് പുഞ്ചപ്പാടങ്ങള്‍. ഇതില്‍ മുപ്പതിനായിരം ഹെക്ടര്‍ കരപ്പാടങ്ങളും ഒമ്പതിനായിരം ഹെക്ടര്‍ കരിനിലങ്ങളുമാണ്; 13,000 ഹെക്ടര്‍ കായല്‍ നികത്തിയെടുത്ത നിലങ്ങളും. കായല്‍ നിലങ്ങള്‍ സാധാരണ കൃഷിനിലങ്ങളേക്കാള്‍ താഴ്ന്നാണ് കിടപ്പ്.
കുട്ടനാടിനെ ആറ് കാര്‍ഷിക പാരിസ്ഥിതിക മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്. അപ്പര്‍കുട്ടനാട്, ലോവര്‍കുട്ടനാട്, വടക്കന്‍ കുട്ടനാട്, പുറംകരി, കായല്‍ നിലങ്ങള്‍, വൈക്കംകരി എന്നിങ്ങനെ. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികള്‍ വന്നെത്തുന്ന മുകള്‍ ഭാഗമാണ് അപ്പര്‍കുട്ടനാട്. വേമ്പനാട് കായലില്‍ നിന്ന് നികത്തിയെടുത്തവയാണ് കായല്‍ നിലങ്ങള്‍. തണ്ണീര്‍മുക്കം ബണ്ടിന് വടക്കായി എക്കല്‍ കുറഞ്ഞ ചെളി നിറഞ്ഞ പ്രദേശമാണ് വൈക്കം കരി. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിച്ചേരുന്ന താഴ്ന്ന പ്രദേശമാണ് ലോവര്‍ കുട്ടനാട്. വെള്ളപ്പൊക്കം ഏറെ അനുഭവപ്പെടുന്ന പ്രദേശവും ഇത് തന്നെ. കുട്ടനാടിന് വടക്ക് വൈക്കത്തിനും താഴെയുള്ള മേഖലയാണ് വടക്കന്‍ കുട്ടനാട്. നാലായിരത്തോളം ഏക്കറില്‍ അമ്പലപ്പുഴ, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് പുറക്കാട് കരി.
മൂന്ന് വര്‍ഷത്തില്‍ ഒരിക്കലില്‍ നിന്ന് രണ്ടാംകൃഷിയിലേക്കെത്തുമ്പോള്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം കൃഷി ചെയ്യുന്ന നിലങ്ങളായിരുന്നു കുട്ടനാട്ടിലേത്. പിന്നീട് അത് കാലക്രമേണ വര്‍ഷാവര്‍ഷമുള്ള പുഞ്ചകൃഷിയിലേക്ക് മാറി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൃഷിയിറക്കി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കൊയ്യുന്ന പുഞ്ച കൃഷിയാണ് കുട്ടനാട്ടിലെ പ്രധാന കൃഷി. എന്നാല്‍ സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ പുഞ്ചയ്ക്ക് പുറമെ രണ്ടാമതൊരു കൃഷി കൂടി ഇറക്കാന്‍ കര്‍ഷകരും കൃഷിവകുപ്പും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കാലങ്ങളായി കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാംകൃഷിയും ചെയ്തുവരുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ വിതയിറക്കി ഓഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ കൊയ്യുന്നതാണ് രണ്ടാംകൃഷി. നദികളില്‍ നിന്ന് ഒലിച്ചെത്തുന്ന വെള്ളത്തിലൂടെ വയലുകളില്‍ അടിയുന്ന എക്കല്‍ ഈ കൃഷിക്ക് സഹായകമാകുമെന്നാണ് കൃഷിവകുപ്പിന്റെയും കര്‍ഷകരുടേയും കണക്കുകൂട്ടല്‍. എന്നാല്‍ അഞ്ച് ദിവസത്തിലധികം തുടര്‍ച്ചയായി മഴ പെയ്താല്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരും. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയെല്ലാം വെള്ളത്തിനടിയിലാവും. രണ്ട് ദിവസത്തിനകം വെള്ളമിറങ്ങിയില്ലെങ്കില്‍ കൃഷി നശിക്കുകയും ചെയ്യും.
മഴക്കാലത്ത് കുട്ടനാട്ടില്‍ വെള്ളമുണ്ടാവും. വെള്ളപ്പൊക്കമായി രൂപപ്പെട്ടില്ലെങ്കിലും പല വര്‍ഷങ്ങളിലും അരപ്പൊക്കത്തിലധികം വെള്ളം വയലുകളില്‍ നിറയും. കുട്ടനാട്ടിലെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കും കാര്‍ഷിക അഭിവൃദ്ധിക്കും അത് ആവശ്യമാണ് താനും. എന്നാല്‍ ഒഴുകി വരുന്ന വെള്ളത്തെ ശേഖരിച്ച് നിര്‍ത്തി, പരന്നൊഴുകാന്‍ അനുവദിക്കുക എന്ന വയലുകളുടെ ധര്‍മ്മത്തെ അവഗണിച്ചുകൊണ്ടാണ് കര്‍ഷകര്‍ കൃഷിവകുപ്പിന്റെ അനുവാദത്തോടെ കൃഷിയിറക്കുന്നത്.
Leave a Reply