ലണ്ടന്‍ :  ഹീത്രോ മലയാളികളുടെ മാതാവ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി ( 69  ) യുടെ ശവസംസ്കാരം ഫെബ്രുവരി  10 ശനിയാഴ്ച ആഷ്‌ഫോര്‍ഡില്‍ വച്ച് . ഹീത്രോയ്ക്ക് സമീപം ബെഡ്ഫോണ്ടില്‍ താമസിക്കുന്ന ഗീത ജോസഫിന്റെയും ജോസഫ്‌ ലൂക്കോസ്സിന്റെയും  ( സല്‍ജെയ് ലൂക്കോസ് )  മാതാവാണ് തങ്കമ്മ ജോണ്‍ ചിറ്റലപള്ളി . നാട്ടില്‍ കുട്ടനാട്  –  തലവടി സ്വദേശിയാണ് തങ്കമ്മ ജോണ്‍ . കഴിഞ്ഞ ഏഴ് മാസമായി മക്കളോടൊപ്പം യുകെയില്‍ കഴിയുകയായിരുന്നു തങ്കമ്മ . എന്നാല്‍  ഇക്കഴിഞ്ഞ ജനുവരി പത്തൊന്‍പതാം തീയതി ഹൃദയസംബന്ധമായ രോഗത്താല്‍ ഹെയര്‍ ഫീല്‍ഡ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു . ശസ്ത്രക്രീയ വിജയമായിരുന്നു എങ്കിലും പെട്ടെന്ന് ഉണ്ടായ അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ആഷ്‌ഫോര്‍ഡിലെ സെന്റ്‌ ഹില്‍ഡാസ് പള്ളിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത് . ശനിയാഴ്ച രാവിലെ  10:30  മുതല്‍ ഉച്ചയ്ക്ക്  12.30  വരെയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സമയം .  ബ്ര : റെജി കോശി കോഴഞ്ചേരി ശവസംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും . ഹീത്രോയിലെ  മലയാളി സമൂഹം തങ്കമ്മ ജോണിന്റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം നടത്തി കഴിഞ്ഞു . പരേതനായ സി ജെ ജോര്‍ജ്ജ് ചിറ്റലപള്ളിയുടെ ഭാര്യയാണ് തങ്കമ്മ ജോണ്‍ . ചെറുമകള്‍ ക്രിസ്റ്റീന ജോസഫ്‌.

ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ മേല്‍വിലാസം താഴെ കൊടുക്കുന്നു..

St: Hildas Church Hall,

Ashford ( Middlesex ),

TW15 3QL.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


Contact details —

Saljay Joseph Lukose –  07828096655

ഇത് ഒരു അറിയിപ്പായി കാണണന്മെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു..