ബിർമിങ്ഹാം: ക്നാനായ കാത്തലിക് അസോസിയേഷൻ വാൽവാൾ കൂടാരയോഗം അംഗമായ കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) കുടുംബാംഗം എബ്രാഹം ചാക്കോ (സന്തോഷ്, 53) നിര്യാതനായി. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

മൂന്ന് ദിവസമായി അസുഖം കൂടുതലായതിനെത്തുടർന്ന് ഡെഡ്‌ലി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു പരേതൻ. ബിർമിംഗ്ഹാമിനടുത്തു ഡഡ്‌ലിയിൽ ആണ് കുടുംബസമേതം താമസിച്ചിരുന്നത്.

  2050 ഓടെ യുകെയെ ഹരിത രാജ്യമാക്കാൻ ഒരു ട്രില്യൺ പൗണ്ടിന്റെ വൻ പദ്ധതിയുമായി ബോറിസ് ജോൺസൺ; നികുതിയും ഉപഭോക്തൃ ചെലവുകളും കൂടിയേക്കും

മൃതസംസ്കാരം സംബദ്ധമായ വിവരങ്ങൾ തീരുമാനിച്ചിട്ടില്ല. ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല. മക്കൾ ആൽവിയ, ആൽഫി.

എബ്രഹാം ചാക്കോയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിച്ചുകൊള്ളുന്നു.