തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച നടന്നതായി പരാതി. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയെന്നാണ് വിവരം. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പേരൂർക്കട പൊലീസിൽ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്. പാരമ്പര്യമായി കൈമാറി വന്നതും അമൂല്യ രത്നങ്ങൾ പതിച്ചവയുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമാക്കുന്നു.
പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങൾ ഉൾപ്പെടെ വിദേശത്തുനിന്ന് കൊണ്ടുവന്ന അപൂർവാഭരണങ്ങളും മോഷണം പോയവയിൽ ഉണ്ടെന്ന് അറിയുന്നു. 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൊട്ടാരത്തിനകത്ത് നടത്തിയ പരിശോധനയിലും അവ കണ്ടെത്താനായില്ല.
സംഭവത്തിൽ പൊലീസ് നാല് മാസം രഹസ്യാന്വേഷണം നടത്തിയതായാണ് വിവരം. പവിഴവും സ്വർണ്ണമുത്തും ചേർന്ന അരപവൻ തൂക്കമുള്ള ചെയിൻ, പിച്ചിപ്പുമൊട്ട് ഡിസൈനിലുള്ള 3 പവൻ സ്വർണ്ണ പാദസരം, കറുത്തമുത്തും സ്വർണ്ണമുത്തും ചേർന്ന 2 പവൻ പാദസരം, ഇല ഡിസൈനിലുള്ള 4 പവൻ വളകൾ എന്നിവയാണ് മോഷണം പോയവയിൽ ഉൾപ്പെടുന്നതെന്ന് പരാതിയിൽ പറയുന്നു.











Leave a Reply