സ്വപ്ന സുരേഷിന്റെ ‘​ച​തി​യു​ടെ​ ​പ​ത്മ​വ്യൂ​ഹം​’​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യി​ലുള്ളത് ഞടുക്കുന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ചിത്രങ്ങൾ. സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്ക് പുറമേ സ്വപ്‌നയുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും പുസ്തകത്തിൽ പറയുന്നുണ്ട്. ഭാ​ര്യ​ ​ഒ​പ്പ​മി​ല്ലാ​തി​രു​ന്ന​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​​ ​എം.​ശി​വ​ശ​ങ്ക​ർ​ ​ത​ന്നെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​പോ​യെ​ന്നും​ ​ഈ​ ​ബെ​ഡ്‌​റൂ​മി​ൽ​ ​എ​നി​ക്കൊ​പ്പം​ ​നീ​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് ​എ​ന്റെ​ ​ആ​ഗ്ര​ഹ​മെ​ന്ന് ​പ​റ​ഞ്ഞ​താ​യും​ ​ആത്മകഥയിൽ പറയുന്നു,

പ്രസക്തഭാ​ഗമിങ്ങനെ, ഒ​രു​മി​ച്ചു​ള്ള​ ​ഒ​രു​ ​യാ​ത്രാ​സ​മ​യ​ത്ത് ​കാ​ലു​ക​ൾ​ ​കാ​ട്ടാ​ൻ​ ​പ​റ​ഞ്ഞ​ ​ശി​വ​ശ​ങ്ക​ർ​ ​ത​ന്റെ​ ​കാ​ലു​ക​ൾ​ ​ര​ണ്ടും​ ​കൈ​യ്യി​ലെ​ടു​ത്ത് ​സ്വ​ർ​ണ​ക്കൊ​ലു​സു​ക​ൾ​ ​അ​ണി​യി​ച്ചു.​ ​മാ​സ​ത്തി​ൽ​ ​ര​ണ്ടു​ത​വ​ണ​ ​യാ​ത്ര​ ​ചെ​യ്യ​ണ​മെ​ന്നും​ ​ഒ​രു​മി​ച്ച് ​ക​ഴി​യ​ണ​മെ​ന്നും​ ​അ​തി​ൽ​ ​സെ​ക്‌​സ് ​പാ​ടി​ല്ലെ​ന്നും​ ​ശി​വ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഔ​ദ്യോ​ഗി​ക​ ​മീ​റ്റിം​ഗു​ക​ളു​ടെ​ ​പേ​രി​ൽ​ ​തെ​ക്കേ​ ​ഇ​ന്ത്യ​യി​ലെ​ ​നാ​ല് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ചു​റ്റി​ക്ക​റ​ങ്ങി.​ ​ത​നി​ക്ക് ​ഇ​വി​ടെ​യെ​ല്ലാം​ ​അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞി​രു​ന്ന​ത്.

ഒ​രേ​ ​മു​റി​യി​ൽ​ ​ഒ​രേ​ ​ക​ട്ടി​ലി​ൽ​ ​അ​ദ്ദേ​ഹം​ ​ത​ന്നെ​ ​കെ​ട്ടി​പ്പി​ടി​ച്ച് ​കി​ട​ന്നു​റ​ങ്ങും.​ ​സ്‌​നേ​ഹ​ത്തോ​ടെ​ ​എ​ന്റെ​ ​നെ​റ്റി​യി​ലും​ ​ക​വി​ളി​ലു​മൊ​ക്കെ​ ​ഉ​മ്മ​വ​യ്‌​ക്കും.​ ​പി​ന്നെ​ ​ക​ഥ​ ​കേ​ൾ​ക്ക​ലും​ ​ക​ള​ളു​കു​ടി​യു​മാ​ണ്.​ ​കേ​ര​ളം​ ​വി​ട്ടു​ക​ഴി​ഞ്ഞാ​ൽ​ ​റോ​ഡി​ലൂ​ടെ​ ​ത​ന്റെ​ ​കൈ​പി​ടി​ച്ച് ​ന​ട​ക്കും.​ ​കേ​ര​ള​ത്തി​ലെ​ ​റോ​ഡി​ൽ​ ​എ​നി​ക്കി​ത് ​പ​റ്റി​ല്ല​ല്ലോ​ ​പാ​ർ​വ​തീ​ ​എ​ന്ന് ​അ​ദ്ദേ​ഹം​ ​ഇ​ട​യ്‌​ക്കി​ടെ​ ​പ​റ​യും.

യാ​ത്ര​ക​ളി​ൽ​ ​കാ​ല്‌​പ​നി​ക​നാ​യ​ ​കാ​മു​ക​നാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മാ​ളു​ക​ളി​ൽ​ ​യു​വ​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലൂ​ടെ​ ​എ​ന്നെ​ ​ചേ​ർ​ത്തു​പി​ടി​ച്ച് ​ന​ട​ക്കു​ന്ന​തി​ൽ​ ​അ​ദ്ദേ​ഹം​ ​പ്ര​ത്യേ​കം​ ​സ​ന്തോ​ഷം​ ​ക​ണ്ടെ​ത്തി.​ ​ഹോ​ട്ട​ൽ​ ​മു​റി​ക​ളി​ൽ​ ​ഒ​രു​മി​ച്ചി​രി​ക്കു​മ്പോ​ൾ​ ​ഞാ​ൻ​ ​ജ​നി​ക്കും​ ​മു​മ്പു​ള​ള​ ​മ​ല​യാ​ള​ ​ഗാ​ന​ങ്ങ​ൾ​ ​കേ​ൾ​ക്കും.​ ​മ​ക​ളെ​ ​ഏ​ത് ​കോ​ളേ​ജി​ൽ​ ​ചേ​ർ​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ച​തും​ ​ശി​വ​ശ​ങ്ക​റാ​ണ്.

താ​നു​മാ​യു​ള​ള​ ​ബ​ന്ധം​ ​ശി​വ​ശ​ങ്ക​ർ​ ​ഭാ​ര്യ​യോ​ട് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​വ​ർ​ ​യാ​തൊ​രു​ ​വി​ഷ​മ​വും​ ​കൂ​ടാ​തെ​ ​ആ​ശം​സി​ച്ചു.​ ​ആ​ ​കു​ട്ടി​യി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​മേ​ന്മ​ ​ഉ​ണ്ടാ​യി​ട്ടാ​കു​മ​ല്ലോ​ ​സ്വീ​ക​രി​ക്കു​ന്ന​ത് ​എ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​ഇ​തി​നു​ശേ​ഷം​ ​ശി​വ​ശ​ങ്ക​ർ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഹെ​ത​ർ​ ​അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ൽ​ ​ഫ്ലാ​റ്റെ​ടു​ത്ത് ​അ​ങ്ങോ​ട്ടേ​ക്ക് ​മാ​റി.​ ​പി​ന്നീ​ടു​ള​ള​ ​കൂ​ടി​ക്കാ​ഴ്‌​ച​ക​ളെ​ല്ലാം​ ​ഫ്ലാ​റ്റി​ലാ​ണ് ​ന​ട​ന്ന​ത്.

ചെ​ന്നൈ​യി​ലെ​ ​പ​ദ്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പോ​ക​ണ​മെ​ന്ന് ​ഒ​രു​ദി​വ​സം​ ​ശി​വ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു.​ ​സാ​രി​ ​വാ​ങ്ങി​ത്ത​രാ​മെ​ന്നും​ ​ഒ​രു​ ​ബ്ലൗ​സ് ​കൂ​ടി​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​പ​തി​നൊ​ന്നാ​യി​രം​ ​രൂ​പ​യു​ടെ​ ​ക​സ​വു​മു​ണ്ടും​ ​നേ​ര്യ​തും​ ​വാ​ങ്ങി​ ​ത​ന്നു.​ ​അ​തൊ​ക്കെ​യു​ടു​ത്ത് ​ക്ഷേ​ത്ര​ത്തി​ൽ​ ​പോ​യ​പ്പോ​ൾ​ ​എ​ന്നെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​ ​അ​ദ്ദേ​ഹ​മൊ​രു​ ​താ​ലി​യെ​ടു​ത്ത് ​ക​ഴു​ത്തി​ൽ​ ​കെ​ട്ടി.​ ​മാ​ല​യി​ട്ട​തും​ ​താ​ലി​കെ​ട്ടി​യ​തും​ ​സ്വ​ന്തം​ ​സ​ന്തോ​ഷ​ത്തി​നെ​ന്നാ​ണ് ​ശി​വ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞ​ത്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ 2016ലാണ് താൻ ശിവശങ്കറെ പരിചയപ്പെടുന്നതെന്ന് സ്വപ്‌ന പറയുന്നു. തുടക്കത്തിലെ സൗഹൃദം പിന്നീട് ആത്മബന്ധമായി മാറി. ശിവശങ്കറുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും സ്വപ്‌ന വിശദമായി തന്നെ പുസ്തകത്തിൽ പറയുന്നു.

എന്നെ പാർവ്വതിയെന്നാണ് ശിവശങ്കർ വിളിച്ചിരുന്നത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചാണ് ശിവശങ്കർ തന്നെ പ്രണയിച്ചിരുന്നത്. എന്റെ പ്രണയം നിലനിർത്തുവാൻ എന്ത് വില നൽകുവാനും എത്ര താഴാനും ശിവശങ്കർ തയ്യാറായിരുന്നു. ഇത്ര ഉയർന്ന പദവിയിൽ ഇരിക്കുന്ന വ്യക്തി പ്രണയം ലഭിക്കുവാൻ ഒരു കൗമാരക്കാരനെപ്പോലെ കരയുന്നതും വാശി പിടിക്കുന്നതും കാണുമ്പോൾ തനിക്ക് അത്ഭുതമാണ് തോന്നിയത്. സ്വർണക്കടത്ത് കേസിൽ എൻഐഎയുടെ പിടിയിലാകും വരെ തന്നെ പാർവ്വതി എന്നാണ് ശിവശങ്കർ വിളിച്ചതെന്ന് സ്വപ്‌ന പറയുന്നു.