ലണ്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രൂ മലയാളി അസോസിയേഷന്റെ ഉദയം 2018ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉദയം 2017 ന്റെ തുടര്‍ച്ചയാണ് ഉദയം 2018. മുന്‍ വര്‍ഷത്തെ വിജയചരിത്രം ആവര്‍ത്തിക്കും എന്നാണ് സംഘാടകര്‍ പറയുന്നത്.
ഹാസ്യ സാമ്രാട്ടായ സാജു കൊടിയനും സംഘവും അവതരിപ്പിക്കുന്ന പുതുമയുള്ള സ്‌കിറ്റുകള്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വക തരും. ജനുവരി 13 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സ്പ്രിംഗ് വെസ്റ്റ് അക്കാഡമി ഹാളില്‍ FETHAM ല്‍ മെഗാഷോ അരങ്ങേറും. കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതായിരിക്കും.
ഹീത്രു മലയാളി അസോസിയേഷന്റെ ‘Help the needy’ എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് മെഗാഷോ നടത്തപ്പെടുന്നത്. ഇതില്‍ നിന്നും കിട്ടുന്ന തുകയുടെ ഒര ഭാഗം കേരളത്തില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടി ഉള്ളതാണ്.
2017ലും സംഘടന മാതൃകാപരമായ ചാരിറ്റി സേവനങ്ങള്‍ കേരളത്തിനുവേണ്ടി നടത്തിയിരുന്നു. നാടന്‍ രുചി ഭേദങ്ങളുടെ വിഭവങ്ങളുമായി കേരള ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
4 all Envy Entertainment എന്ന ബോളിവുഡ് ഡാന്‍സ് കാണികള്‍ക്ക് ഹരം പകരുന്ന ഐറ്റം ആയിരിക്കും. നൃത്തപ്രേമികള്‍ക്ക് ചുവടുകള്‍ വയ്ക്കാനും പാടാനും ഇത് അവസരമൊരുക്കും.
ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് നിങ്ങളുടെ സീറ്റുകള്‍ ഉറപ്പുവരുത്തുക. 700 അധികം കാണികളെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു ബേബി – 07903732621
നിക്സണ്‍ – 07411539198
വിനോദ് – 07727638616
Leave a Reply