പോക്സോ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാനസിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലിരിക്കെയാണ് എന്ന പ്രതിഭാ​ഗത്തിന്റെ വാദം അം​ഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാന സംഭവങ്ങൾ ആവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് ബന്ധുക്കളുടെ ഉറപ്പിന്മേലാണ് കോടതി നടപടി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നു തന്നെ ജയിൽ മോചിതനായേക്കും.പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ റിമാൻഡിലായതോടെയാണ് ശ്രീജിത് രവി ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ നൽകിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാകുമെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.എന്നാൽ 2016 മുതൽ സ്വഭാവ വൈകൃതത്തിന് ചികിത്സ തേടുന്നയാളാണെന്നും ജയിലിൽ ചികിത്സ തുടരുന്നത് മാനസികാരോ​ഗ്യത്തെ ബാധിക്കുമെന്ന് നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് അറസ്റ്റിലായ സമയത്ത് പറഞ്ഞിരുന്നു.