വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നു വീണു പ്രമുഖ യൂട്യൂബ് താരങ്ങൾക്കും അതിലൊരാളിന്റെ കാമുകിക്കും ദാരുണാന്ത്യം. ‘ഹൈ ഓൺ ലൈഫ് സൺ‍ഡേ ഫൺഡേയ്സ്’ എന്ന യൂട്യൂബ് ചാനൽ ഉടമകളായ റൈക്കർ ഗാമ്പിൾ, അലക്സി ല്യാക്ക്, അലക്സിയുടെ കാമുകി മേഗൻ സക്രാപ്പർ എന്നിവരാണ് മരിച്ചത്. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള ഷാനൻ വെള്ളച്ചാട്ടത്തിൽനിന്ന് 100 അടി താഴ്ചയിലേക്കു വീണായിരുന്നു അന്ത്യം. ചൊവ്വാഴ്ച വെള്ളച്ചാട്ടത്തിൽ നീന്തുന്നതിനിടയിൽ കാൽവഴുതി വീണ മേഗനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തിൽ പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ഇവരുടെ മ‍ൃതദേഹങ്ങൾ മുങ്ങൽവിദഗ്ധർ കണ്ടെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2012–ലാണ് റൈക്കർ ഗാമ്പിളും അലക്സി ല്യാക്കും മറ്റൊരു സുഹൃത്തും ചേർന്നു യുട്യുബ് ചാനൽ ആരംഭിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സാഹസിക യാത്രകളുടെയും വിഡിയോകൾ സ്ഥിരമായി അപ്‌ലോഡ് ചെയ്തിരുന്ന ചാനലിന് അഞ്ചു ലക്ഷത്തിലധികം വരിക്കാർ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രമിലും ഇവർ പ്രശസ്തരായിരുന്നു. സാഹസികത യാത്രകളുടെ ഭാഗമായി ദേശീയോദ്യാനങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതിന് ഇവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാനഡയിൽ വൻ ജനസ്വീകാര്യതയുള്ള ഇവരുടെ മരണാനന്തര ചടങ്ങുകൾക്കു പണം സ്വരൂപിക്കാൻ സുഹൃത്തുക്കൾ ‘ഗോ ഫണ്ട് മീ’ എന്ന പേരിൽ യൂട്യൂബിൽ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്.