ബാഴ്‌സലോണ: ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയ ഭക്ഷണം ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. 12 വര്‍ഷം നീണ്ട പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഫിന്‍ലന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍ പ്രൊഫസര്‍ പെക്ക ജൗസിലാത്തിയാണ് ഈ ഗവേഷണഫലം പുറത്തു വിട്ടത്. ഉപ്പിന്റെ പ്രതിദിന ഉപയോഗം 5 ഗ്രാം ആയി കുറയ്ക്കുകയാണെങ്കില്‍ 2.5 ദശലക്ഷം മരണങ്ങള്‍ പ്രതിരോധിക്കാനാകുമെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്.

അനുവദനീയമായ ഈ അളവിന്റെ 80 മുതല്‍ 140 ശതമാനം അധികം ഉപ്പാണ് മിക്കവരും ഉപയോഗിക്കുന്നത്. 13.7 ഗ്രാമിലേറെ ഉപ്പ് ഒരു ദിവസം കഴിക്കുന്നത് ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം പറയുന്നു. രക്തസമ്മര്‍ദ്ദം ഉയരുന്നതു മൂലമുള്ള ഹൃദയാഘാതങ്ങള്‍ മാത്രമല്ല ഇവയില്‍പ്പെടുന്നതെന്നും ജൗസിലാത്തി പറഞ്ഞു. ഒരാള്‍ക്ക് എത്ര അളവില്‍ ഉപ്പ് ഉപയോഗിക്കാമെന്ന് വിഗദ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്‍എച്ച്എസ് മാനദണ്ഡമനുസരിച്ച് 6 ഗ്രാം വരെ ഒരാള്‍ക്ക് ഒരു ദിവസം ഉപയോഗിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ മനുഷ്യ ശരീരത്തിന് ഉപ്പ് അത്യാവശ്യവുമാണ്. 2 മുതല്‍ 3 ഗ്രാം വരെയാണ് പ്രതിദിനം ആവശ്യമുള്ളത്. അതേസമയം അധിക ഉപയോഗം കൊറോണറി ഹാര്‍ട്ട് ഡിസീസിനും പക്ഷാഘാതത്തിനും വരെ കാരണമായേക്കാം. 4630 പേരിലാണ് പഠനം നടത്തിയത്. 25 മുതല്‍ 64 വരെ പ്രായമുള്ളവരില്‍ 12 വര്‍ഷത്തോളം പഠനം തുടര്‍ന്നു. ഇവര്‍ ഉപയോഗിച്ച ഉപ്പിന്റെ അളവ് അറിയുന്നതിന് മൂത്രപരിശോധന നടത്തിയിരുന്നു.