ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം രാമായണ മാസാചരണം ആയി ജൂലൈ 28-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ആഘോഷിക്കും. നിലവിളക്ക് വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ദേഹത്തിനും, ഗൃഹത്തിനും, ദേശത്തിനും എന്നും സുകൃതം പ്രദാനം ചെയ്ത് വന്നിരുന്നു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത് പരിഷ്‌കരിച്ചു കൊണ്ട് കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി.

കേരളത്തില്‍ തിരിമുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടകം ഇപ്പോള്‍ മലയാളിയുടെ രാമായണ മാസമാണ്. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മ രാമായണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായന കൊണ്ട് കേരളം മുഖരിതമാവുന്നു. രാമായണം സമൂഹ ജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് മാസാചരണം ലക്ഷ്യമാക്കുന്നത്.

വൈകിട്ട് 5:30 മുതല്‍ ഭജന, രാമായണ പാരായണം, പ്രഭാഷണം, കുട്ടികളുടെ നാമജപം, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. വിപുലമായ രീതിയില്‍ രാമായണ മാസാചരണം ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]