ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയാണ് ഹണിപ്രീത് എന്ന വളര്‍ത്തു മകള്‍. പപ്പയുടെ ഏഞ്ചല്‍ എന്നാണ് ഹണിപ്രീത് അറിയപ്പെടുന്നത്. ദേര സച്ചയുടെ അടുത്ത മേധാവിയായിരിക്കും ഹണിപ്രീത് എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അച്ഛന്‍-മകള്‍ ബന്ധമല്ലെന്ന് വാര്‍ത്ത.

ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയുടേതാണ് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തിലാണ് ഹണിപ്രീതിന്റെ ഭര്‍ത്താവ് വിശ്വാസ് ഗുപ്തയുടെ വെളിപ്പെടുത്തല്‍. ഹണിപ്രീതും ഗുര്‍മീതും തമ്മില്‍ അച്ഛന്‍-മകള്‍ ബന്ധമല്ല. ഒരിക്കല്‍ തന്റെ ഭാര്യയെ തേടി  ഗുര്‍മീതിന്റെ അറയില്‍ ചെന്ന താന്‍ കണ്ടത് അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ്.ഇത്  പല തവണ കണ്ടിട്ടുണ്ട്. ഇത് കണ്ട തന്നെ ഗുര്‍മീത് ഭീഷണിപ്പെടുത്തിയെന്നും വിശ്വാസ് പറഞ്ഞു.

ഹണിപ്രീതിനെ സൗന്ദര്യം കണ്ടാണ് വളര്‍ത്തു മകളായി ബാബ തെരഞ്ഞെടുത്തത്. 1999ലാണ് വിശ്വാസ് ഗുപ്ത, ഹണിപ്രീതിനെ വിവാഹം കഴിച്ചത്. 2009ല്‍ ഗുര്‍മീത് അവരെ മകളായി ദത്തെടുത്തു. തുടര്‍ന്ന് ഹണിപ്രീത് സിങ് ഇന്‍സാന്‍ എന്ന് പേരുമാറ്റി. 2011ല്‍ തന്റെ ഭാര്യയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസ് ഗുപ്ത ഗുര്‍മീതിനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു.

പപ്പയുടെ മാലാഖ എന്ന വിശേഷണം ഹണിപ്രീത് സ്വയം ചാര്‍ത്തിയതാണ്. നടി, സംവിധായിക, എഡിറ്റര്‍, മനുഷ്യാവകാശ പ്രവര്‍ത്തക തുടങ്ങിയവയാണ് ഹണിപ്രീതിന്റെ വിശേഷണങ്ങള്‍. ഗുര്‍മീതിന്റെ എംഎസ്ജി ദ വാരിയര്‍ ലയണ്‍ ഹാര്‍ട്ട് എന്ന ചിത്രം സംവിധാനം ചെയ്തത് ഹണിപ്രീത് ആയിരുന്നു. മാനഭംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീതിനെ ജയില്‍ വരെ ഹണിപ്രീത് അനുഗമിച്ചിരുന്നു.