സ്വന്തം ലേഖകൻ
ഇംഗ്ലണ്ട് :- ബ്രിട്ടീഷ് ഗവൺമെന്റിന്റെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ ഇംഗ്ലണ്ടിലെ ഹോസ് പിറ്റാലിറ്റി ബിസിനസുകാർ രംഗത്തെത്തിയിരിക്കുകയാണ്. ലോക്ക് ഡൗണിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം തങ്ങളുടെ ബിസിനസുകൾക്ക് വൻ തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് അവർ ആരോപിച്ചു. ഗവൺമെന്റ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇംഗ്ലണ്ടിൽ ഉടനീളം പബ്ബുകളും റസ്റ്റോറന്റുകളും വീണ്ടും അടച്ചിടാൻ ഉള്ള തീരുമാനത്തിലേക്ക് മന്ത്രിമാർ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ ബ്രിട്ടീഷ് ബിയർ ആൻഡ് പബ് അസോസിയേഷൻ, ലോയേഴ്സ് ഫോർഡ് നൈറ്റ് ടൈം ഇൻഡസ്ട്രീസ് അസോസിയേഷൻ തുടങ്ങിയവയെല്ലാം രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ തങ്ങളുടെ ബിസിനസുകൾ മുഴുവൻ അപ്പാടെ തകർച്ചയിലേക്ക് നയിക്കും എന്നാണ് അവരുടെ അഭിപ്രായം.
ഇവർ ഗവൺമെന്റിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ നൈറ്റ് ടൈം ഇക്കോണമി അഡ്വൈസർ ആയിരിക്കുന്ന സച്ച ലോർഡ് ആണ് നിയമ നടപടികൾക്ക് നേതൃത്വം നൽകുന്നത്.സ് കോട്ട്‌ലൻഡിലും ഇത്തരത്തിലുള്ള ബിസിനസുകൾക്കെതിരെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതനുസരിച്ച് ഇൻഡോർ ഹോസ് പിറ്റാലിറ്റി വെൻയൂകൾ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ.
എന്നാൽ കഴിഞ്ഞ ആഴ്ചകളായി ഇംഗ്ലണ്ടിൽ ഉടനീളം കുറവാണ് കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനായി ഹൗസ് ഓഫ് കോമൺസിൽ ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടത്തുന്നുണ്ട്.
Leave a Reply