ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം അപ്രതീക്ഷിതമായി പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെയും സുരക്ഷാ ഏജൻസികളെയും സമ്മർദത്തിലാക്കി. കോൺഗ്രസ് എംപിമാരും മുതിർന്ന നേതാക്കളും പങ്കെടുത്ത സമരം ലോക് കല്യാൺ മാർഗിലേക്ക് നീങ്ങിയതോടെയാണ് തലസ്ഥാനത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്.
സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും നിരവധി നേതാക്കളെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും സമരത്തിൽ പങ്കെടുത്തു.
പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് അനുനയശ്രമങ്ങൾ നടന്നെങ്കിലും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. തുടർന്ന് നേതാക്കളെ വിട്ടയച്ചെങ്കിലും വിഷയം പാർലമെന്റിലും തെരുവിലും ശക്തമായി ഉയർത്തുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.











Leave a Reply