പ്രളയത്തിൽ വെള്ളം കയറിയ അറയും നിരയുമുള്ള പൊളിച്ചുമാറ്റാൻ പഞ്ചായത്ത് അനുമതി നൽകി. എന്നാൽ ഉടമ, ജാക്കിയിൽ വീട് ഉയർത്തി നവീകരിക്കാൻ ശ്രമിച്ചത് ദുരന്തത്തിൽ കലാശിച്ചു. പന്തളം തുമ്പമൺ തുണ്ടത്തിൽ ഡോ. ടി.സി. ചെറിയാന്റെ അറയും നിരയുമുള്ള വീട് ഉയർത്തി നിർമിക്കുന്നതിനിടെ വീടിന്റെ പൂമുഖം തകർന്നു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം 2.20ന് ആയിരുന്നു സംഭവം.

വീട് നവീകരണത്തിനിടെ ഒരു ഭാഗം തകർന്നു തൊഴിലാളി മരിച്ചു. 2 പേർക്കു പരുക്ക്. ബംഗാൾ സ്വദേശി സമദ് (35) ആണു മരിച്ചത്. ബംഗാൾ സ്വദേശികളായ ഫൂൽ ബാബു (21), രാജേഷ് (25) എന്നിവർക്കാണു പരുക്കേറ്റത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹരിയാനയിലുള്ള കെട്ടിട നിർമാണ കമ്പനിയുടെ നേതൃത്വത്തിൽ 11 പേരടങ്ങുന്ന സംഘം ഒരാഴ്ച മുൻപാണു പണികൾ തുടങ്ങിയത്. ബംഗാളിനു പുറമേ യുപി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കുട്ടനാട്ടിൽ പ്രളയംബാധിച്ച വീടുകൾ ഇത്തരത്തിൽ ജാക്കിയിൽ പ്പൊക്കി നവീകരിച്ചുവെന്ന് അവകാശപ്പെട്ടാണ് കമ്പനി കരാർ ഏറ്റെടുത്തത്. എന്നാൽ പണി തുടങ്ങുന്നതിന് മുമ്പ് വേണ്ട മുൻകരുതലും സുരക്ഷാസംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നില്ല.

വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 2 പേരെ നാട്ടുകാരും അടൂരിൽ നിന്നെത്തിയ അഗ്നിശമനസേനയും പന്തളം പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ സ്‌ലാബിന് അടിയിൽ കുടുങ്ങിയ സമദിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. മണ്ണുമാന്തി യന്ത്രം എത്തിച്ച് സ്‌ലാബ് നീക്കം ചെയ്താണ് അഗ്നിശമനസേന മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടത്തിനു ശേഷം സമദിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.