രാത്രി രണ്ടു മണിക്ക് തന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ ആള്‍ക്ക് വീട്ടമ്മയായ യുവതി കൊടുത്ത കിടിലന്‍ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുന്നത്.

രാത്രി രണ്ടു മണിക്ക് വീട്ടുകളിലെ ജനലിലൂടെ പെണ്ണുങ്ങളുടെ സുഖവിവരം അന്വേഷിക്കാന്‍ എത്തിയ അതിഥിയെ പിടികൂടി കെട്ടിയിട്ടപ്പോള്‍ എന്ന സ്റ്റാറ്റസോട് കൂടി ഷിയാസ് വരവൂര്‍ എന്ന യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്.  വീടിനുള്ളില്‍ കയറ്റിയ ഇയാളെ യുവതി ജനലില്‍ കെട്ടിയിട്ട് മുറിപൂട്ടിയ ശേഷം അയല്‍ പക്കക്കാരെ വിളിച്ച് കൂട്ടുകയായിരുന്നു എന്നാണ് വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ശിവദാസന്‍ എന്നാണ് ഇയാളുടെ പേരെന്നും വീഡിയോയിലൂടെ മനസിനാക്കാന്‍ കഴിയും. ഇയാള്‍ സ്ത്രീയുടെ പേരു വിളിച്ച് എന്നോട് ഇതു വേണ്ടായിരുന്നു എന്നെ പൂട്ടിയിട്ട് എന്ത് കിട്ടാനാണെന്നും ഇയാള്‍ ചോദിക്കുന്നത് കേള്‍ക്കാം. താനിനി മേലില്‍ ഒരുവീട്ടിലും ഇങ്ങനെ പോകരുതെന്നും തനിക്ക് ഒരു മകള്‍ ഉള്ളതാണെന്നും സ്ത്രീ ഇയാളെ ഉപദേശിക്കുന്നതും കേള്‍ക്കാം. സംഗതി എന്തായാലും വീഡിയോ ഇപ്പോള്‍ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും വൈറലാവുകയാണ്.

https://www.facebook.com/shiya.jbr/videos/1335123309938682/