അപ്പീലുകളും ജാമ്യവുമില്ലാത്ത ലോകത്തിലേക്ക് ഫാ. സ്റ്റാനിസ്ലാവൂസ് ലൂര്‍ദ്‌സ്വാമി എന്ന ഫാ. സ്റ്റാന്‍ സ്വാമി യാത്രയായിരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്ത് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ തലോജ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ചയിലാണ് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം നി​ല​കൊ​ണ്ട​തും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ പൊ​രു​തി​യ​തും. ആ ​മ​നു​ഷ്യ​ന് സ​ക​ല മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടു ജീ​വ​ൻ വെ​ടി​യേ​ണ്ടി​വന്നു . പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​മു​ണ്ടാ​യി​രു​ന്ന, എ​ൺ​പ​ത്തി​നാ​ലു​കാ​ര​നാ​യ ഒ​രു വ​ന്ദ്യ​വ​യോ​ധി​ക​ന് ചി​കി​ത്സ​യും ജാ​മ്യ​വും നി​ഷേ​ധി​ക്ക​പ്പെ​ട്ട് ഒൻപ​തു​ മാ​സ​ക്കാ​ലം ജ​യി​ലി​ൽ​ക്കിട​ന്നു . ഭീ​മ കൊ​റേ​ഗാ​വ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​ൻ​ഐ​എ പ​റ​യു​ന്നു. എ​ന്നാ​ൽ, ആ ​കേ​സു​മാ​യി അ​ദ്ദേ​ഹ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന വ്യ​ക്ത​മാ​യ ഒ​രു തെ​ളി​വും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. എ​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തി​നു ജാ​മ്യം ന​ൽ​കു​ന്ന​തി​നെ എ​ന്‍​ഐ​എ എ​തി​ർ​ത്തു​വന്നിരുന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തെ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ത്തി​നു തുല്യം എ​ന്നാ​ണു കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റു​ക​യാ​ണു ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ അ​റ​സ്റ്റ് മു​ത​ൽ മ​ര​ണം​വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ. നി​യ​മ​വ്യ​വ​സ്ഥ​ക​ൾ എ​ങ്ങ​നെ​യെ​ല്ലാം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നു നാം ​ഞെ​ട്ട​ലോ​ടെ കാ​ണു​ന്നു. കൃ​ത്രി​മ തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ത​നി​ക്കു ജാ​മ്യം കി​ട്ടു​മെ​ന്നും ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നാ​കു​മെ​ന്നും ഫാ. ​സ്റ്റാ​ൻ​സ്വാ​മി വി​ശ്വ​സി​ച്ചു. പ​ക്ഷേ, അ​ദ്ദേ​ഹം നി​ഷ്ക​രു​ണം വേ​ട്ട​യാ​ട​പ്പെ​ട്ടു. തീ​ർ​ത്തും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി​ട്ടാ​യി​രു​ന്നു ആ ​വ​യോ​ധി​ക​നോ​ടു​ള്ള നി​യ​മ​വ്യ​വ​സ്ഥ​യു​ടെ പെ​രു​മാ​റ്റം. ജ​യി​ലി​ൽ അ​ത്യ​ന്തം വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യേ​ണ്ടി​വ​ന്നു. പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം​മൂ​ലം വി​റ​യ​ലു​ള്ള അ​ദ്ദേ​ഹ​ത്തി​നു വെ​ള്ളം കു​ടി​ക്കാ​ൻ സ്ട്രോ ​ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം​പോ​ലും വ​ള​രെ​ക്കാ​ലം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ ക​സ്റ്റ​ഡി നീ​ട്ടി​ക്കൊ​ണ്ടു​പോ​യി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജാ​ർ​ഖണ്ഡി​ലെ ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ക്ഷേ​മ​ത്തി​നു​മാ​യി പോ​രാ​ടി​യ ഫാ. ​സ്റ്റ​നി​സ്ലാ​വോ​സ് ലൂ​ർ​ദ് സ്വാ​മി ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്തു ലാ​ഭ​മു​ണ്ടാ​ക്കു​ന്ന വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളു​ടെ​യും അ​വ​ർ​ക്കു സം​ര​ക്ഷ​ണം ന​ൽ​കു​ന്ന രാ​ഷ്‌ട്രീയ മേ​ലാ​ള​ന്മാ​രു​ടെ​യും നോ​ട്ട​പ്പു​ള്ളി​യാ​യി​രു​ന്നു ആ​ദ്യം​മു​ത​ൽ. മ​ഹാ​രാ​ഷ്‌ട്രയി​ലെ എ​ൽ​ഗാ​ർ പ​രി​ഷ​ത് ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ന്‍റെ മ​റ​പി​ടി​ച്ചാ​ണ് മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ ഇം​ഗി​ത​മ​നു​സ​രി​ച്ചാ​ണ് എ​ൻ​ഐ​എ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ കാ​ര്യ​ത്തി​ലു​ണ്ടാ​യ​തെ​ന്നു ചൂ​ണ്ടി​ കാണിക്കപ്പെടുന്നു . റാ​ഞ്ചി​യി​ൽ ജ​സ്യൂ​ട്ട് മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന സാ​മൂ​ഹ്യ​സ്ഥാ​പ​ന​മാ​യ ബ​ഗൈ​ച​യു​ടെ കാ​ന്പ​സി​ൽ​നി​ന്നാ​ണ് 2020 ഒ​ക്ടോ​ബ​ർ എ​ട്ടി​ന് അ​ർ​ധ​രാ​ത്രി ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. ത​നി​ക്കെ​തിരെ ഉ​ണ്ടെ​ന്ന് എ​ൻ​ഐ​എ പ​റ​യു​ന്ന തെ​ളി​വു​ക​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും വ്യാ​ജ തെ​ളി​വു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്‍റെ കം​പ്യൂ​ട്ട​റി​ൽ നി​ക്ഷേ​പി​ച്ചു​വെ​ന്നും ഫാ. ​സ്റ്റാ​ൻ സ്വാ​മി പ​റ​ഞ്ഞി​രു​ന്നു.

84 കാരനായ ഫാ. സ്റ്റാന്‍ സ്വാമി ഈശോസഭാംഗമാണ്. മനുഷ്യാവകാശലംഘനത്തിന്റെ ഇരകൂടിയായി മാറിയിരിക്കുകയാണ് ഫാ.സ്റ്റാന്‍ സ്വാമി. പ്രായവും രോഗവും പരിഗണിച്ച് പലതവണ ജാമ്യാപേക്ഷ നല്കിയിരുന്നുവെങ്കിലും അതെല്ലാം നിഷേധിക്കപ്പെടുകയായിരുന്നു.