വെയിൽസിൽ ആകാശത്തു നിന്നു ചത്തുവീണത് നൂറുകണക്കിനു പക്ഷികൾ . പരിഭ്രാന്തരായി ജനങ്ങൾ .

വെയിൽസിൽ ആകാശത്തു നിന്നു ചത്തുവീണത് നൂറുകണക്കിനു പക്ഷികൾ . പരിഭ്രാന്തരായി ജനങ്ങൾ .
December 12 13:55 2019 Print This Article

വെയിൽസിൽ നൂറുകണക്കിന് പക്ഷികൾ പൊടുന്നനെ ചത്തു വീണത് ജനങ്ങളിൽ പരിഭ്രാന്തത ഉണ്ടാക്കി. ആകാശത്ത് പറന്ന് നീങ്ങുന്ന പക്ഷിക്കൂട്ടത്തെ ആഹ്‌ളാദത്തോടെ ഒന്നു നോക്കി ഡോക്ടറെ കാണാന്‍ പോയ ഹന്ന സ്റ്റീവന്‍സ് ഒരു മണിക്കൂറിന് ശേഷം മടങ്ങുമ്പോള്‍ കണ്ടത് റോഡില്‍ നിരനിരയായി ചത്തുകിടക്കുന്ന പക്ഷികള്‍. നൂറ് കണക്കിന് പക്ഷികള്‍ ചത്ത് കിടക്കുന്നത് കണ്ട് പരിഭ്രമിച്ച ഹന്ന തന്റെ സുഹൃത്തായ ഡേഫിഡ് എഡ്വേഡ്‌സിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഡേഫിഡ് നിലത്ത് അനക്കമറ്റ് കിടക്കുന്ന പക്ഷികളെ എണ്ണാന്‍ ഒരു ശ്രമം നടത്തി. 300 ലധികമുണ്ടായിരുന്നു അവ.

വെയ്ല്‍സിലെ ആംഗില്‍സീയിലാണ് വിചിത്രവും അവിശ്വസനീയവുമായ സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. നൂറ് കണക്കിന് പക്ഷികള്‍ ഒന്നിന് പിറകെ ഒന്നായി ആകാശത്ത് നിന്ന് ജീവനറ്റ് താഴേക്ക് പതിക്കുകയായിരുന്നു. പക്ഷികള്‍ നിരയായി കിടക്കുന്നത് കാഴ്ചക്കാരില്‍  ദയനീയത ജനിപ്പിക്കും.

പക്ഷികളുടെ കൂട്ടമരണത്തെ കുറിച്ച് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പക്ഷികളുടെ മറണത്തിന്റെ കാരണം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വിഷം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്ളിലെത്തിയതാണോ കാരണമെന്ന് പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നോര്‍ത്ത് വെയ്ല്‍സ് പോലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൂറ് കണക്കിന് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് തികച്ചും അവിശ്വസനീയമാണെന്ന് പോലീസ് വക്താവ് അറിയിച്ചു. ലാബ് പരിശോധനയുടെ ഫലം വന്നതിന് ശേഷമേ ഒരു തീരുമാനത്തിലെത്താന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  Categories:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles