ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭർത്താവും അഞ്ച് പുരുഷന്മാരും ചേർന്ന് മുൻഭാര്യയ്‌ക്കെതിരെ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തെന്ന കേസിൽ പോലിസ് കുറ്റപത്രം സമർപ്പിച്ചു. 13 വർഷം നീണ്ട കാലയളവിൽ നടന്ന നിരവധി ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. ബ്രിട്ടനിലെ വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലാണ് സംഭവം. എല്ലാ പ്രതികളും ചൊവ്വാഴ്ച സ്വിൻഡൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്ന് പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വിൻഡണിൽ താമസിച്ചിരുന്ന ഫിലിപ്പ് യങ് (49) മുൻഭാര്യയ്‌ക്കെതിരെ 56 ലൈംഗിക കുറ്റങ്ങളിലാണ് പ്രതിയായത്. നിലവിൽ ഇയാൾ എൻഫീൽഡിൽ ആണ് താമസിക്കുന്നത്. ബലാത്സംഗം, ലൈംഗിക ബന്ധത്തിനായി മയക്കുമരുന്ന് നൽകി ബോധം നഷ്ടപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ പ്രതികളുടെ മേൽ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ ഒളിഞ്ഞുനോട്ടം, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചത്, അത്യന്തം അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചത് തുടങ്ങിയ കുറ്റങ്ങളും ഇയാൾ നടത്തിയതായി പോലിസ് വ്യക്തമാക്കി.

ഫിലിപ്പ് യങിനൊപ്പം മറ്റ് അഞ്ച് പുരുഷന്മാർ കൂടി ജോയാൻ യങ് (48)യ്‌ക്കെതിരെ വ്യത്യസ്ത ഘട്ടങ്ങളിലായി ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ കേസിൽ ഇരയായ ജോയാൻ യങ് പേര് രഹസ്യമാക്കാനുള്ള നിയമാവകാശം സ്വമേധയാ ഉപേക്ഷിച്ചതായും അധികൃതർ അറിയിച്ചു. മുൻഭാര്യയ്‌ക്കെതിരായ കുറ്റങ്ങളുമായി ബന്ധപ്പെട്ട് ആറ് പ്രതികളെയും ചൊവ്വാഴ്ച സ്വിൻഡൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും, തുടർനടപടികൾ കോടതിയുടെ മേൽനോട്ടത്തിൽ നടക്കുമെന്നും പൊലീസ് വ്യക്തമാക്കി.