ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ജീവനൊടുക്കി. പ്രവാസി മലയാളിയായ ബൈജു രാജു ആണ് കായംകുളത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് കൂടെ പഠിച്ച യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

അവിഹിത ബന്ധത്തെ കുറിച്ച് ഭാര്യയോട് ചോദിക്കുന്നതും, ഭാര്യ നൽകുന്ന ഉത്തരങ്ങളുമാണ് ബൈജു രാജു ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇനി ജീവിച്ചിരുന്നിട്ട് ഒന്നും ചെയ്യാനില്ലെന്നും തനിക്ക് എല്ലാം നഷ്ടമായെന്നും ഇയാൾ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

തന്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നുമാണ് ഏതാനും മണിക്കൂർ മുൻപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ബൈജു രാജു ആരോപിക്കുന്നത്.

ഈ വീഡിയോ സന്ദേശം വലിയ ചർച്ചയായിരുന്നു. നിരവധി പേരാണ് ബൈജുവിന്റെ നിസഹയാവസ്ഥ സത്യമാണ് എന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നത്. എന്നാൽ പിന്നാലെ, കായംകുളത്തെ ഒരു ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ ബൈജു രാജുവിനെ കണ്ടെത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

9 മിനുറ്റ് നീണ്ട വീഡിയോയാണ് ബൈജു രാജു സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഈ വീഡിയോയിൽ അദ്ദേഹം ഉടനീളം കരയുകയായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്നും മകളേ തന്നിൽ നിന്നും അകറ്റി എന്നും, ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവൻ കൊണ്ടുപോയി എന്നുമാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. നാട്ടിലെ ഫിക്‌സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കി എന്നും തന്നെ ഇപ്പോൾ അവരെല്ലാം ആട്ടി പുറത്താക്കി എന്നും ബൈജു രാജു പറഞ്ഞിരുന്നു.

‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും മറക്കാൻ ഞാൻ ആയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കത് കഴിയില്ല. കാരണം ഞാൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ്. ഇത് എന്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ് അത് എനിക്ക് സഹിക്കാൻ കഴിയില്ല.’

‘എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു. താഴെപ്പറയുന്ന ആളുകൾ എന്റെ ആത്മഹത്യക്ക് ഉത്തരവാദികളാണ്.’- എന്ന വാക്കുകൾക്ക് ശേഷം അദ്ദേഹത്തിൻറെ വീട്ടുകാരുടെ അഡ്രസ്സും അവരുടെ പാസ്‌പോർട്ട് നമ്പർ അവർക്ക് ന്യൂസിലാൻഡിലുള്ള രജിസ്‌ട്രേഷൻ നമ്പർ തുടങ്ങിയ പൂർണ വിവരങ്ങളും ബൈജു രാജു പങ്കുവെച്ചിരിക്കുകയാണ്.