റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിൽ എത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. അഭിനയത്തിനോപ്പം അവതാരികയായും തിളങ്ങുന്ന മീനാക്ഷി ഇപ്പോഴിത തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുള്ള ഒരു അനോണിമസ് ആരാധകനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. അമ്പത് വർഷം വരെ കാത്തിരിക്കുമെന്നൊക്കെ മെസേജ് വന്നിരുന്നുവെന്നും മീനാക്ഷി പറയുന്നു.

ആരാധകരുടെ ശല്യമെന്നല്ല… പറയാൻ തന്നെ പേടിയുള്ള ഒരു അനുഭവമുണ്ടെന്നാണ് മീനാക്ഷി പറയുന്നത്. അയാളെ ആരാധകൻ എന്ന് പോലും വിശേഷിപ്പിക്കാൻ പറ്റില്ല. അതൊരു തരം സ്റ്റോക്കിങായിരുന്നു. ആളുടെ പേരും സ്ഥലവുമൊന്നും താൻ പറയുന്നില്ലെന്നും അവർ പറഞ്ഞു. തന്റെ ചേട്ടനാണ് അയാൾ ആദ്യം മെസേജ് അയച്ചത്. അളിയാ… എന്ന് അഭിസംബോധന ചെയ്ത് തന്നെ വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് പറഞ്ഞാണ് മെസേജ് അയച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പിന്നീട് തനിക്കും കുറെ മെസേജ് അയച്ചിരുന്നു. വളരെ മോഷമായി നിന്നെ ഓർക്കുമ്പോൾ ഞാൻ തലയിണ കെട്ടിപിടിക്കും.യു ആർ മൈ വൈഫി എന്നൊക്കെയായിരുന്ന മെസേജ്. തന്റെ വീട്ടിലുള്ള എല്ലാവർക്കും മാറി മാറി മെസെജ് അയക്കും. വാലൻ്റൻസ്ഡെ , ദീപാവലി തുടങ്ങി എല്ലാത്തിനും ​ഗിഫ്റ്റുകൾ അയക്കും.

ഒന്നും താൻ തുറക്കാറില്ലെന്നും തിരിച്ചയക്കാമെന്ന് വിചാരിച്ചാൽ അഡ്രസ് ഇല്ലെന്നും അവർ പറഞ്ഞു. ഒരിക്കൽ അയാളുടെ അമ്മ തന്റെ അമ്മയെ വിളിച്ച് പെണ്ണുകാണാൻ വരട്ടേ എന്ന് വരെ ചോദിച്ചിരുന്നു. ഇപ്പേൾ കല്ല്യാണമില്ലെന്ന് പറഞ്ഞാണ് അമ്മ അന്ന് അവരെ ഒഴിവാക്കിയത് എന്നും മീനാക്ഷി പറഞ്ഞു.