എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും മാർട്ടിന്റെ കരച്ചിൽ കണ്ടുനിന്ന ഞങ്ങളുടെ കണ്ണുനിറയിച്ചു.
8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് മാർട്ടിൻ പറഞ്ഞു. മാർട്ടിൻ വളരെ വേദനകൾ അനുഭവിച്ചാണ് കടന്നുവന്നത് , മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചു. വിവാഹം കഴിഞ്ഞു ഇന്നലെ 8 വര്ഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിചിട്ടില്ല, കാരണം അവർക്കതു താങ്ങാൻ കഴിയില്ലന്ന് മാർട്ടിൻ പറഞ്ഞു.
ഇറാക്കിൽ ജോലിചെയുകയായിരുന്ന മാർട്ടിൻ ഭാര്യയുടെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിത്സയിലിരിക്കെ യുകെയിൽ പോരാൻ അവസരം കിട്ടിയത്. തുടർന്ന് ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി യുകെയിൽ എത്തിയ മാർട്ടിന്റെ മനസ്സിൽ യുകെയിൽ എത്തിയാൽ ചിലപ്പോൾ അനുവിന് കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു.
മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തിയത്, കഴിഞ്ഞ മാസം 2 നു അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ രോഗം മൂർച്ഛിച്ചു അനുവിനെ ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല മുട്ടാത്ത വാതിലുകളില്ല പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബത്തെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്.
അനു വയനാട് കാട്ടിക്കുളം വടക്കേടത്ത് കുടുംബാംഗമാണ് നാട്ടിൽ നഴ്സിംഗ് പൂർത്തിയാക്കിയശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്നു. മാർട്ടിൻ – അനു ദമ്പതികൾക്ക് രണ്ടുമക്കളാണ് ആഞ്‌ജലീന (7) ലിസബെല്ല(3). അനുവിന് ഒരു ഇരട്ട സഹോദരി കൂടി ഉണ്ട്. അവർ കാനഡയിൽ ജോലിചെയ്യുന്നു.മാർട്ടിൻ ലിവർപൂൾ ഹാർട്ട് ആൻഡ് ചെസ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയിജോലിചെയ്യുന്നത്. പാല പോണാട് വേലിക്കകത്തു കുടുംബാംഗമാണ്.അനുവിന്റെ ബോഡി നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടരുന്നു.
Leave a Reply