സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സജീവമായി കേള്‍ക്കുന്ന പേരാണ് ഗായത്രി സുരേഷിന്റേത്. മലയാള സിനിമയില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ താരവും ഗായത്രി ആയിരിക്കും. ഇപ്പോഴിതാ മറ്റൊരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ഗായത്രി. ഒരു പ്രമുഖ നടന്‍ തന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ടെന്നാണ് ഗായത്രി വെളിപ്പെടുത്തിയത്.

‘സിനിമയില്‍ നിന്ന് ഒരു പ്രമുഖ നടന്‍ എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്. അദ്ദേഹം സിനിമ നടന്‍ ആയത് കൊണ്ട് അല്ല അദ്ദേഹത്തോട് നോ പറഞ്ഞത്. എനിക്ക് ആ വൈബ് കിട്ടിയില്ല എന്നത് കൊണ്ടാണ്. സിനമയില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചില്ലായിരുന്നു എങ്കില്‍ പ്രണവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഞാന്‍ പറയില്ലായിരുന്നു.’

‘ബാങ്കില്‍ ജോലി ചെയ്യുന്ന കാലത്തും എന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നു. ഞാന്‍ പോവുന്ന സ്ഥലങ്ങളിലെല്ലാം അയാള്‍ പിന്നാലെ വരും. ഫ്‌ളാറ്റിന്റെ താഴെ തന്നെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് ഡോറില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായി തോന്നി. അഭിമുഖങ്ങളിലൂടെ പറയാന്‍ തുടങ്ങിയതോടെ അദ്ദേഹമത് നിര്‍ത്തി.’ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഗായത്രി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാഹിയാണ് ഗായത്രി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം. സുരേഷ് കുറ്റ്യാടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ മാഹിയുടെ പശ്ചാത്തലത്തില്‍ ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിതവും അവര്‍ക്കിടയിലെ സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്.

അനീഷ് ജി മേനോന്‍,ഗായത്രി സുരേഷ്,സിദ്ദിഖ്,ഹരിഷ് കണാരന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,കലിംഗ ശശി,സുനില്‍ സുഖദ,കെ പി എ സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.