ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1265 പൗണ്ട് ലഭിച്ചു. നിങ്ങള്‍ കാണിക്കുന്ന ഈ നല്ലമനസിന് നിങ്ങളുടെ മുകളില്‍ അനുഗ്രഹം പെരുമഴയായി പെയ്യട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബാങ്കിന്റെ സമ്മറി സ്‌റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍. കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും. കിഡ്‌നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും സഹായത്തിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്.

3 2

കടന്നുപോയ വര്‍ഷത്തില്‍തന്നെ ഞങ്ങള്‍ക്ക് 16,000 ത്തോളം പൗണ്ട് പിരിച്ചു നാട്ടിലെ പാവങ്ങളെ സഹായിക്കാന്‍ കഴിഞ്ഞു. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തെ സഹായിച്ച എല്ലാ യുകെ മലയാളികളോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. ഞങ്ങളുടെ സത്യസന്ധമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു. ചാരിറ്റി കളക്ഷന്‍ തുടരുന്നു. ഞങ്ങള്‍ക്കു ലഭിക്കുന്ന പണം ഈ രണ്ടു കുടുംബങ്ങള്‍ക്കായി തുലേയമായി വീതിച്ചു കൊടുക്കുമെന്ന് അറിയിക്കുന്നു. നിങ്ങളുടെ സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു.

1

വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ്. മൂന്നുകുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ് ടു കഴിഞ്ഞു പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്‌നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു. കിഡ്‌നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമേന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.

ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.