ടോം ജോസ് തടിയംപാട്

തോപ്രാംകുടിയിലെ അസ്സീസി സന്തോഷ് ഭവനില്‍ നിന്നും കേള്‍ക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം നിങ്ങള്‍ കേള്‍ക്കാതിരിക്കരുത്. റോഡില്‍ എറിഞ്ഞുകളഞ്ഞ കുട്ടികളും, തലക്കു സ്ഥിരമില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിച്ച കുട്ടികള്‍, പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടികള്‍ എന്നിങ്ങനെ പോകുന്നു ഈ പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിലെ അംഗങ്ങളുടെ കദനകഥകള്‍യ. ഇതില്‍ രണ്ടു വയസുകാരി മുതല്‍ പ്ലസ് ടു വിദ്യാര്‍ഥിവരെയുണ്ട്.

കഴിഞ്ഞ ദിവസം നാട്ടില്‍ പോയ സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടി സ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് ഈ സ്ഥാപനം സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ സഹായം ഇവര്‍ക്ക് നല്‍കണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിന് വേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുയായിരുന്നു.

ഞങ്ങള്‍ അസ്സീസി സന്തോഷ് ഭവനിലെ സിസ്റ്റര്‍ സ്വന്തനയോട് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ഫോണില്‍ സംസാരിച്ചു. നല്ലവരായ നാട്ടുകാരുടെ സഹായംകൊണ്ടാണ് ഇതു പ്രവര്‍ത്തിച്ചു പോകുന്നത്. തീരെ ബുദ്ധിമുട്ടുവരുമ്പോള്‍ സിസ്റ്റര്‍മാര്‍ വീടുകയറി സാധനങ്ങള്‍ ശേഖരിച്ചാണ് മുന്‍പോട്ടു പോകുന്നത് എന്നാണ് സിസ്റ്റര്‍ പറഞ്ഞത്. ഇവര്‍ താമസിക്കുന്ന കെട്ടിടവും സ്ഥലവും വാത്തിക്കുടിയുടെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന താടിയച്ചന്‍ സംഭാവന നല്‍കിയതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ കുട്ടികളുടെ ചുമതലകള്‍ നോക്കി നടത്തുന്നത് നാലു ഫ്രാന്‍സിസ്‌കന്‍ സിസ്റ്റര്‍മാരാണ്. ഇവിടുത്തെ ഈ 35 പെണ്‍കുട്ടികള്‍ക്കും അപ്പനും അമ്മയും സഹോദരിയും എല്ലാം അവിടുത്തെ സിസ്റ്ററന്‍മാരാണ്. ആ കുട്ടികളുടെ ലോകം ഈ സിസ്റ്റേഴ്‌സിന്റെ ചുറ്റും കറങ്ങുന്നു. പല മതത്തിലും ജാതിയിലും പെട്ടവര്‍ ഇവിടെയുണ്ട് എന്നാല്‍ അവരെല്ലാം ഇപ്പോള്‍ ഒരു മതത്തില്‍പ്പെടുന്നു അനാഥത്വം എന്ന മതത്തില്‍.

പക്ഷെ അതിനപ്പുറത്തേക്കുള്ള വിശാല ലോകത്തേക്ക് അവരെ നയിക്കാന്‍ ശ്രമിക്കുന്ന ഈ സിസ്റ്ററന്‍മാരെ സഹായിക്കാന്‍ നമ്മുടെ കൈകള്‍ നീളേണ്ടതില്ലേ? നമുക്ക് അവരുടെ അനാഥത്വം നീക്കികൊടുക്കാന്‍ കഴിയില്ല. പക്ഷെ നമുക്ക് അവരുടെ വേദന കാണാനും അവരോടൊപ്പം പക്ഷം ചേരാനും കഴിയും. അതിനു വേദി ഒരുക്കുക മാത്രമാണ് ഇടുക്കി ചാരിറ്റി ചെയ്യുന്നത്. ഈ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് തോന്നണം ഈ ലോകം ഞങ്ങളുടേതുകൂടിയാണെന്ന്. ഞങ്ങളുടെ വേദനകളില്‍ അവരുടെ സ്വാന്തനമായി നീണ്ടുവരുന്ന കൈകള്‍ അവര്‍ക്ക് കാണാന്‍ കഴിയണം. ആ കൈകളില്‍ പിടിച്ചു അവര്‍ക്ക് ഈ അനന്തമായ ലോകത്തെ നോക്കികാണാന്‍ കഴിയണം. അത്തരം ഒരു കൈയും സാന്ത്വനവും ആയിത്തീരാന്‍ നമുക്ക് കഴിയേണ്ടേ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകത്തിന്റെ ഒരു വശത്ത് ഒരു കുട്ടിയെ കിട്ടാന്‍ ലക്ഷങ്ങള്‍ മുടക്കി ചികിത്സ ചെയ്യുന്നു. ലോകം മുഴുവനുള്ള പ്രാര്‍ത്ഥനാലയങ്ങള്‍ കയറിയിറങ്ങി പ്രാര്‍ത്ഥിക്കുന്നു. മറുവശത്ത് ലഭിച്ചത് പെണ്‍കുട്ടിയായതുകൊണ്ട് കൊന്നുകളയുന്നു, പീഡിപ്പിക്കുന്നു, തെരുവില്‍ വില്‍ക്കുന്നു, വലിച്ചെറിയുന്നു. ഈ തെരുവില്‍ എറിയുന്നവന്റെ കൂടിയാണ് ഈ ലോകം എന്നു തിരിച്ചറിയുന്നത്കൊണ്ടാകാം ഈ സിസ്റ്ററന്‍മാര്‍ ഇവരെ നോക്കിവളര്‍ത്തുന്നതും പഠിപ്പിക്കുന്നതും.

വരുന്ന ക്രിസ്തുമസിനു ഇവര്‍ക്ക് ഒരു നല്ല ക്രിസ്തുമസ് ഭക്ഷണവും ഉടുപ്പും നല്‍കാനുള്ള പണം നമുക്ക് ഇവര്‍ക്ക് നല്‍കണം. അതിലേക്കായി നിങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി വാങ്ങുന്ന ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെക്കാണുന്ന അക്കൗണ്ടില്‍ നല്‍കുക. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ. പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടില്‍ നിലവില്‍ 1251 പൗണ്ട് കിടപ്പുണ്ട്. ഇതു ഇടുക്കി മുളകുവള്ളിയിലെ ബോയ്‌സ്‌കോ എന്ന ആണ്‍കുട്ടികളുടെ അനാഥാലയത്തിനു നല്‍കിയിരിക്കുന്ന ചെക്ക് കളക്ഷന്‍ എടുത്തു പോകാത്തതാണ്. അതിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ കൊടുക്കുന്നു. ഇന്നു മുതല്‍ കിട്ടുന്ന മുഴുവന്‍ തുകയും അസ്സീസി ഭവന് ചെക്കായി നല്‍കും. ഇതു വരെ ഞങ്ങള്‍ നടത്തിയ 17 ചാരിറ്റിയിലൂടെ 27 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍വഴിയോ ഫേസ് ബുക്ക് മെസേജ് വഴിയോ, വാട്ട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

സിസ്റ്റര്‍ സ്വന്തനയുടെ ഫോണ്‍ നമ്പര്‍ 0091 9446334461, 00914868264225
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.