ടോം ജോസ് തടിയംപാട്
രണ്ടു വൃക്കകളും തകരാറിലായ തൊടുപുഴ, അറക്കുളം സ്വദേശി അനികുമാര്‍ ഗോപിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ളാസില്‍ പഠിക്കുന്ന ഇടുക്കി, മരിയാപുരം സ്വദേശിയായ അച്ചു ടോമിയുടെ കാഴ്ചനഷ്ട്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 821 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു. ചാരിറ്റി കളക്ഷന്‍ തുടരുന്നു.
ഈ കുടുംബത്തെ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി മരിയാപുരം പഞ്ചായത്ത് പ്രസിഡണ്ട് അയച്ച കത്തും പ്രസിദ്ധീകരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയര്‍പ്പിന്റെയും ഓര്‍മ്മ ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍ നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഈ കഷ്ട്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് നല്‍കി സഹായിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു.
ഇടുക്കി ജില്ലയിലെ തൊടുപുഴ അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിന് ഭാര്യയും വിനായക,വൈഗ എന്ന രണ്ടു കുട്ടികളുമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃക്കകള്‍ തകരാറിലായത് കൊണ്ട് ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൃക്കകള്‍ രണ്ടും പൂര്‍ണ്ണമായി തകരാറായതുകൊണ്ടു മാറ്റി വയ്ക്കുക മാത്രമാണ് ജീവന്‍ നിലനിര്‍ത്താനുള്ള വഴിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ കാലത്തു ചികിത്സക്ക് വേണ്ടി ഭീമമായ തുക ചിലവഴിച്ചതുമൂലം ഉള്ള വീടുംകൂടി വിറ്റു. ഇപ്പോള്‍ അനില്‍കുമാറും കുടുംബവും താമസിക്കുന്നത് വാടകവീട്ടിലാണ്. ഇരുപത്തിനാലു ലക്ഷം രൂപ ചികിത്സക്ക് വേണ്ടിവരും എന്നാണ് അറിയുന്നത്. അതിനുവേണ്ടി നിങ്ങള്‍ സഹായിക്കാതെ കഴിയില്ല
ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗത്തിന് വിധേയമായ ഇടുക്കി പ്രിയദര്‍ശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിയുടെ കണ്ണുനീര്‍ നിങ്ങള്‍ കാണാതെ പോകരുത്. പല പ്രമുഖ ആശുപത്രികളിലെല്ലാം ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നതു കാണുമ്പോള്‍ കണ്ടുനില്‍ക്കുന്ന ആരുടെയും മനസ് വേദനിക്കും. കുട്ടിയുടെ പിതാവ് കൂലിപ്പണിചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത്. ഇനി ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ തീരുമാനിച്ചിരിക്കുന്ന ഓപ്പറേഷനിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. അതിലേക്കായി ആറു ലക്ഷം രൂപ ചിലവ് വരും. അതിനു ഈ കുടുംബത്തിന് ത്രാണിയില്ല. അതിനു നിങ്ങള്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
Leave a Reply