ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഇടുക്കിയിലെ പൗരപ്രമുഖര്‍ ഒത്തുകൂടി. ഇടുക്കിയിലെ ഡാം വ്യൂ റിസോര്‍ട്ടിലായിരുന്നു സമ്മേളനം നടന്നത്. രാജു തോമസ് പൂവത്തേല്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ മാത്യു മത്തായി തെക്കേമല, ജോയ് വര്‍ഗീസ്, കുത്താനാപിള്ളി, ചെറുതോണി മാര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കുട്ടായി, ജോസ് കുഴികണ്ടം, ബാബു ജോസഫ്, ഔസേഫച്ചന്‍ ഇടകുളത്തില്‍, തുടങ്ങിയവര്‍ സംസാരിച്ചു. നാട്ടില്‍ നിന്നും വിട്ട് വിദേശത്ത് താമസിക്കുമ്പോളും നാട്ടിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കാണിക്കുന്ന നല്ലമനസിനെ എല്ലാവരും പ്രശംസിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മറുപടി പറഞ്ഞ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട് ജീവിതത്തില്‍ ഞങ്ങള്‍ അനുഭവിച്ച പട്ടിണിയും കഷ്ട്ടപ്പാടുകളുമാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതെന്നു പറഞ്ഞു. കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ടോം കൂട്ടിച്ചേര്‍ത്തു. മലയാളം യുകെ യുടെ അവാര്‍ഡും ഇടുക്കി ചാരിറ്റിക്ക് ലഭിച്ചിരുന്നു.